Image

ക്വാറന്റൈന്‍ നിബന്ധന ലഘൂകരിച്ച് കുവൈറ്റ്; ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

Published on 18 January, 2022
 ക്വാറന്റൈന്‍ നിബന്ധന ലഘൂകരിച്ച് കുവൈറ്റ്; ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

 

കുവൈറ്റ് സിറ്റി: ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനം കൈകൊണ്ടത്.

സര്‍വീസ് പുനരാരംഭിക്കുവാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഡിജിസിഎക്ക് നല്‍കിയതായി വിദേശകാര്യ മന്ത്രി ഡോ. ഷെയ്ഖ് അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് അറിയിച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്വെ, മൊസാംബിക്, ലെസോത്തോ, ഈശ്വതിനി, സാംബിയ, മലാവി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കുവൈറ്റിലേക്ക് നേരിട്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കും. ഈ രാജ്യങ്ങളില്‍ നിന്നും കുവൈറ്റിലേക്ക് വരുന്നവര്‍ എല്ലാ കോവിഡ് പ്രതിരോധ നടപടികളും കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നവംബര്‍ 28 നാണ് ഒമിക്രോണ്‍ വേരിയന്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒന്പത് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവച്ചത്.


രാജ്യത്തേക്ക് പ്രവേശിക്കുന്ന പൂര്‍ണ വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് ക്വാറന്ൈറന്‍ നടപടികള്‍ ലഘൂകരിച്ചതായി ഡോ. ഷെയ്ഖ് അഹമ്മദ് നാസര്‍ വെളിപ്പെടുത്തി. ജനുവരി 18 ചൊവ്വാഴ്ച വരെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തവര്‍ രാജ്യത്ത് പ്രവേശിക്കുന്‌പോള്‍ പിസിആര്‍ ടെസ്റ്റ് നടത്തിയാല്‍ ഏഴ് ദിവസത്തെ ക്വാറന്റൈന്‍ ഒഴിവാക്കാനാകുമെന്നും ഫലം നെഗറ്റീവ് ആണെങ്കില്‍ ക്വാറന്ൈറനില്‍ നിന്നും പുറത്ത് വരാമെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനിടെ രാജ്യത്തെ എല്ലാ പൗര·ാരും കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്നും വൈറസ് പടരുന്നത് തടയാന്‍ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും മന്ത്രിസഭ അഭ്യര്‍ഥിച്ചു.

സലിം കോട്ടയില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക