ബ്രിട്ടനില്‍ കാറപകടം: രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

Published on 18 January, 2022
 ബ്രിട്ടനില്‍ കാറപകടം: രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

 

ലണ്ടന്‍: ബ്രിട്ടനിലെ ഗോള്‍സ്റ്റര്‍ ഷെയറിലെ ചെല്‍റ്റന്‍ഹാമിലെ റൗണ്ട് എബൗട്ടിലുണ്ടായ കാറപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴയ്ക്ക് സമീപം കുന്നക്കല്‍ സ്വദേശി ബിന്‍സ് രാജന്‍ (32), കൊല്ലം സ്വദേശി അര്‍ച്ചന നിര്‍മ്മല്‍ എന്നിവരാണ് മരിച്ചത്.

ബിന്‍സ് രാജനും ഭാര്യ അനഘയും അവരുടെ കുട്ടിയും, സുഹൃത്ത് നിര്‍മ്മല്‍ രമേഷ്, ഭാര്യ അര്‍ച്ചനയും ലൂട്ടനില്‍ നിന്നും ഗ്ലോസ്റ്റര്‍ഷെയറിലേക്ക് പോകും, വഴിയാണ് അപകടം ഉണ്ടായത്. അപകട സ്ഥലത്ത് തന്നെ ബിന്‍സ് രാജന്‍ മരിച്ചിരുന്നു. ഭാര്യ അനഘയും കുട്ടിയും ഓക്‌സ്‌ഫോര്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

കൂടെയുണ്ടായിരുന്ന അര്‍ച്ചനയെ ബ്രിസ്റ്റോള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അര്‍ച്ചന കൊല്ലം സ്വദേശിയാണ്. ഭര്‍ത്താവ് നിര്‍മ്മല്‍ രമേഷ് പത്തനംതിട്ട വല്ലച്ചിറ സ്വദേശിയാണ്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തിലാണ് ബിന്‍സ് രാജന്‍ ഭാര്യ അനഘയും രെു വയസുള്ള കുട്ടിയുമൊത്ത് യുകെയിലെത്തിയത്. അനഘ ലൂട്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുവാനാണ് കുടുംബസമേതം യുകെയില്‍ എത്തിയത്.

ഷൈമോന്‍ തോട്ടുങ്കല്‍

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക