ഹോബാര്‍ട്ട് സോഷ്യല്‍ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍: ഇന്ത്യന്‍ ടീമില്‍ 8 മലയാളികള്‍

Published on 18 January, 2022
 ഹോബാര്‍ട്ട് സോഷ്യല്‍ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍: ഇന്ത്യന്‍ ടീമില്‍ 8 മലയാളികള്‍

 

ഹോബാര്‍ട്ട്: ഓസ്‌ട്രേലിയയിലെ ഹോബര്‍ട്ടില്‍ നടക്കുന്ന സോഷ്യല്‍ വേള്‍ഡ് കപ്പ് ഫുട്‌ബോളില്‍ എട്ട് മലയാളികള്‍ സ്ഥാനം പിടിച്ചു. ഓസ്‌ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹോബാര്‍ട്ടില്‍ ജനുവരി 19 ബുധനാഴ്ചയാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ യുഎഇയെ നേരിടും. ഓസ്‌ട്രേലിയയില്‍ കുടിയേറിയ പതിനാറ് രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികളില്‍നിന്നുള്ള പ്രതിനിധികളാണ് ഈ ഫുട്‌ബോള്‍ മാമാങ്കത്തില്‍ പങ്കെടുക്കുന്നത്.

ഹോബാര്‍ട്ട് സോഷ്യല്‍ വേള്‍ഡ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യന്‍ ടീമില്‍ ചാലക്കുടി സ്വദേശി അജു ആന്റണിയാണ് ടീമിനെ നയിക്കുന്ന മലയാളി. ഫഹദ് നൂറുദ്ധീന്‍ (പയ്യോളി), ജോജി ജോസഫ് (കൊച്ചി), അശ്വിന്‍ കരുവാട്ടില്‍ (കോഴിക്കോട്), ഡാനിഷ് റോഷന്‍ (നിലന്പൂര്‍), ജാവേദ് മുഹ്‌സിന്‍ (മങ്കട), സുകൂശ് ജോസഫ് (എറണാകുളം), ബെന്നി ആന്റണി (മഞ്ചേരി), പാട്രിക് അനില്‍ (എറണാകുളം) എന്നിവരാണ് ടീമില്‍ ഇടംപിടിച്ച മറ്റു മലയാളികള്‍.


നാല് രാജ്യങ്ങള്‍ വീതം ഉള്‍കൊള്ളുന്ന നാല് ഗ്രൂപ്പുകള്‍ ആയിട്ടാണ് പ്രാഥമിക മത്സരങ്ങള്‍. ഗ്രീസ്, സിറിയ, യുഎഇ എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യ മത്സരിക്കുന്നത്.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക