Image

കുമ്മനം രാജശേഖരന് കോവിഡ് 

Published on 18 January, 2022
 കുമ്മനം രാജശേഖരന് കോവിഡ് 

 


തിരുവനന്തപുരം: മിസോറാം മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന് കോവിഡ്. അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


 ചൊവ്വാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും കുമ്മനം വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും പരിശോധനയ്ക്ക് വിധേയമാകണമെന്നും സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും കുമ്മനം രാജശേഖരന്‍ അഭ്യര്‍ഥിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക