സുരേഷ് ഗോപിയുടെ പാപ്പന്‍ പാക്കപ്പായി

Published on 18 January, 2022
സുരേഷ് ഗോപിയുടെ പാപ്പന്‍ പാക്കപ്പായി

 

സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ക്രൈം ത്രില്ലര്‍ ചിത്രമായ പാപ്പന്‍ പൂര്‍ത്തിയായി. ഏബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. അദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. നിത പിളള, നൈല ഉഷ, ആശ ശരത്, കനിഹ, ടിനി ടോം, ഷമ്മി തിലകന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

ഡേവിഡ് കാച്ചപ്പിളളി പ്രൊഡക്ഷന്‍സിന്റെയും ഇഫാര്‍ മീഡിയയുടെയും ബാനറില്‍ ഡേവിഡ് കാച്ചപ്പിളളിയും റാഫി മതിരയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥതൊരുക്കിയത്. ആര്‍.ജെ ഷാനാണ്. ഛായഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിളളി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ്. മുരുകന്‍, പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക