Image

മങ്ക : പുതിയ ട്രസ്റ്റീ ബോർഡ് അംഗങ്ങൾ സ്ഥാനമേറ്റു.

Published on 19 January, 2022
മങ്ക : പുതിയ ട്രസ്റ്റീ ബോർഡ് അംഗങ്ങൾ സ്ഥാനമേറ്റു.

കാലിഫോർണിയ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ മലയാളീ അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയയുടെ (മങ്ക) പുതിയ   ട്രസ്റ്റീ ബോർഡ് ചെയർ പേഴ്സൺ ആയി  ജോസ് കരിങ്ങടയും, വൈസ് ചെയർ ആയി  ഗീത ജോർജും, ട്രസ്റ്റീ ബോർഡ്  ഡയറക്ടർ മാരായി   സജൻ  മൂലേപ്ലാക്കൽ,   കുഞ്ഞുമോൾ വാലാത്ത് ,   റെനി പൗലോസ്   എന്നിവരും സ്ഥാനമേറ്റെടുത്തു.

മങ്കയുടെ ആദ്യകാല പ്രസിഡന്റ്മാരിൽ ഒരാളാണ്   ജോസ് കരിങ്ങട. 1989 ൽ , മങ്കയുടെ  അഞ്ചാമത്തെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട    ജോസ് , 1995 - ൽ ട്രസ്റ്റീ  ബോർഡ് ചെയര്മാൻ  ആയും പ്രവർത്തിച്ചിട്ടുണ്ട്. മങ്കയിൽ മുപ്പതോളം വർഷത്തെ പ്രവർത്തന പരിചയമാണ്  ജോസ് കരിങ്ങാട  ചെയർപേഴ്സൺ ആകുന്നതോടെ   മങ്ക  ട്രസ്റ്റീ ബോർഡിന് കൈവരുന്നത്.

1996 മുതൽ മങ്കയുടെ സജീവ പ്രവർത്തകയാണ്   ഗീത ജോർജ് ,  തുടക്കം മുതൽ  മങ്കയിൽ വിവിധ ഉത്തര ഉത്തരവാദിത്വങ്ങൾ  നിർവഹിച്ചു വരുന്ന   ഗീത ജോർജ്, 2007 - 2009  കാല ഘട്ടങ്ങളിൽ മങ്ക പ്രസിഡന്റ് ആയും  തുടർന്ന്  മങ്ക ട്രസ്റ്റീ   ബോർഡ് മെമ്പർ ആയും സേവനം അനുഷ്ഠിച്ചതിനോടൊപ്പം, നാഷണൽ ഓർഗനൈസേഷൻ ആയ ഫോക്കാന  റീജിയണൽ വൈസ് പ്രസിഡന്റ് , പ്രസിഡന്റ് ഓഫ് വനിത ( ഇന്ത്യൻ അമേരിക്കൻ അസോസിയേഷൻ ഓഫ് വുമൺ  ചാരിറ്റി ഓർഗ്) , ഫൗണ്ടിങ് പ്രസിഡന്റ് ,  കാലിഫോർണിയ ചാപ്റ്റർ അലുമിനി അസോസിയേഷൻ കോളേജ്  ഓഫ് എഞ്ചിനീയറിംഗ് തിരുവന്തപുരം , പ്രസിഡന്റ് , മോർണിംഗ് റോട്ടറി ഫ്രീമോണ്ട് , എന്നിങ്ങനെ ഒട്ടനവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ 14 വർഷമായി  മങ്കയിലെ സജീവ സാന്നിദ്ധ മായ   സജൻ മൂലേപ്ലാക്കൽ , മങ്ക ബോർഡ് ഡയറക്ടർ,  ട്രെഷറർ , എന്നീ ഉത്തര വാദിത്യങ്ങൾ നിർവഹിച്ചതിന് ശേഷം 2017 - 2019  വർഷങ്ങളിൽ മങ്ക പ്രസിഡന്റ് ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട് .  നോർത്ത് അമേരിക്കലെ  ഏറ്റവും നല്ല  മലയാളി അസ്സോസിയേഷനുള്ള  അവാർഡ് മങ്ക  കരസ്ഥമാക്കുന്നത്  ഈ കാലയളവിൽ  ആണ്. സാൻ ഫ്രാൻസിസ്കോ  സെൻറ്  തോമസ് സിറോ മലബാർ ചർച്ച്  ട്രുസ്ടീ ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം,  ബേ മലയാളി , തപസ്യ ആര്ട്ട് ഓഫ് സാൻ ഫ്രാൻസികോ തുടങ്ങിയ  സംഘടനകളിൽ  തൻ്റെ  ഉത്തരവാദിത്വങ്ങൾ  നിർവഹിക്കുന്നതിനോടൊപ്പം, നാഷണൽ ഓര്ഗനൈസഷൻ ആയ ഫോമ യുടെ  പ്രവർത്തനകളിലും പങ്കെടുത്തു വരുന്നു.

മങ്കയുടെ ആദ്യ വനിതാ പ്രസിഡന്റ് ആയ   കുഞ്ഞുമോൾ വാലത്ത്, 1990 മുതൽ മങ്കയിൽ ഡയറക്ടർ , വൈസ് പ്രസിഡന്റ് തുടങ്ങിയ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്. 2003 ൽ ആണ് മങ്കയുടെ  പ്രസിഡന്റ് ആയി സ്ഥാനമേൽക്കുന്നത്. കൂടാതെ മങ്ക ട്രസ്റ്റീ  ബോർഡ് വൈസ് ചെയർ പേഴ്സൺ  ആയും പ്രവർത്തിച്ചിട്ടുള്ള  കുഞ്ഞുമോൾ , വിവിധ കമ്മ്യൂണിറ്റി ഓർഗനൈസഷനുകളിൽ സജീവ  പ്രവർത്തകയാണ്.

വാശിയേറിയ  ഇലെക്ഷനിൽ  വൻപിച്ച ഭൂരിപക്ഷത്തോടു കൂടിയാണ്   റെനി പൗലോസ്  മങ്കയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്ക പെട്ടത്.  2000 മുതൽ മങ്കയുടെ പ്രവർത്തനങ്ങളിൽ  പങ്കാളിത്തം  വഹിക്കുന്ന  റെനി പൗലോസ്,   ഫോമയുടെ  കമ്മിറ്റി മെമ്പർ, ജോയിന്റ് സെക്രെട്ടറി തുടങ്ങിയ  ഉത്തരവാദിത്വങ്ങളിൽ   തൻറെ പ്രവർത്തന മികവ് തെളിയിച്ച ശേഷമാണ്  മങ്കയുടെ  നേതൃ  സ്ഥാനത്തേക്ക്  എത്തുന്നത്. മികച്ച സംഘടകയായ   റെനി പൗലോസ് , കലാ സാംസ്കാരിക മേഖലയിലും തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

മങ്കയുടെ പ്രവർത്തനങ്ങൾ ഏറ്റവും ഊർജസ്വലമായും ശരിയായ ദിശയിലും നടക്കുന്നതിനു വേണ്ട എല്ലാ സഹായ സഹകരണങ്ങളും പുതിയ ട്രസ്റ്റീ ബോർഡ് വാഗ്ദാനം  ചെയ്തതോടൊപ്പം,  മങ്കയുടെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ ല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക