Image

ഹൂസ്റ്റണ്‍ സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാള്‍ ഭക്തിസാന്ദ്രം

ജീമോന്‍ റാന്നി Published on 19 January, 2022
ഹൂസ്റ്റണ്‍ സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാള്‍ ഭക്തിസാന്ദ്രം

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ   സെബ സ്ത്യാനോസ് സഹദായുടെ തിരുനാള്‍ ആഘോഷമായി നടന്നു. പഞ്ഞം, പട, വസന്ത എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്ന പ്രത്യേക മധ്യസ്ഥനായ വിശുദ്ധ സെബ സ്ത്യാനോസിനോട്  കോവിഡ് മഹാമാരിയില്‍ നിന്നുള്ള സംരക്ഷണം പ്രാര്‍ത്ഥിച്ചു കൊണ്ട് ഭക്തജനങ്ങള്‍ തിരുനാളില്‍ പങ്കാളികളായി. ജനുവരി 15 ശനിയാഴ്ച രാവിലെ  9 മണിക്ക്  ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കു ഫൊറോനാ വികാരി റവ.ഫാ. ജോണിക്കുട്ടി പുലീശ്ശേരി മുഖ്യകാര്‍മ്മികനായിരുന്നു. തിരുനാള്‍ സന്ദേശം അസിസ്റ്റന്റ് വികാരി റവ.ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ നല്‍കി. റവ.ഫാ. ജോസ് കോണികാട്ടില്‍, റവ.ഫാ. ജോബി പുതുശ്ശേരി, റവ. ഫാ. ബിനു കിഴക്കേല്‍ എന്നിവര്‍ സഹകാര്‍മികരായി.

തിരുനാള്‍ പ്രദക്ഷിണം,  കഴുന്നു നേര്‍ച്ച എന്നിവ തിരുനാളാചാരണത്തിന്റെ ഭാഗമായി നടന്നു. ഞായറാഴ്ചയും കഴുന്നു നേര്‍ച്ചയുണ്ടായിരുന്നു. തിരുനാള്‍ ക്രമീകരണങ്ങള്‍ക്ക് കൈക്കാരന്മാരായ പ്രിന്‍സ് മുടന്താഞ്ചലില്‍, വര്‍ഗീസ് കല്ലുവെട്ടാംകുഴി, ഫിലിപ്പ് പായിപ്പാട്ട്, ഷിജോ തെക്കേല്‍,പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

 

ഹൂസ്റ്റണ്‍ സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാള്‍ ഭക്തിസാന്ദ്രം
Join WhatsApp News
അടിമത്തം മാറുവാൻ 2022-01-19 10:36:02
തലമുറകളിലൂടെ അടിച്ചേൽക്കപ്പെട്ട അടിമത്തം മാറുവാൻ ചിലപ്പോൾ തലമുറകളിലൂടെയുള്ള മോചനം തന്നെ വേണ്ടിവരും.
'ഞങ്ങളെ രക്ഷിക്കണേ !!!! 2022-01-19 12:24:32
സ്വയം അനങ്ങുവാനോ സംസാരിക്കുവാനോ കേൾക്കുവാനോ കഴിവില്ലാത്ത പ്രതിമകളെ മനുഷർ ഉണ്ടാക്കുന്നു, അവയെ ചുമന്ന് ദേവാലയങ്ങളിൽ വെക്കുന്നു. എന്നിട്ട് 'ഞങ്ങളെ രക്ഷിക്കണേ എന്ന് അവയോട്‌ അപേക്ഷിക്കുന്നു. പ്രളയ കാലത്തു ഇവയൊക്കെ വെള്ളത്തിന് അടിയിൽ ആയിരുന്നു. ഇവയുടെ പുരാണത്തിൽത്തന്നെ സ്വയം രക്ഷിക്കാൻ സാധിക്കാതെ കൊല്ലപ്പെട്ടവയാണ് ഇ ദൈവങ്ങൾ. andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക