Image

ഫോമാ കുടുംബ സംഗമമുമായി ജെയിംസ് ഇല്ലിക്കലും ടീമും.

വിനോദ് കൊണ്ടൂര്‍ Published on 19 January, 2022
ഫോമാ കുടുംബ സംഗമമുമായി ജെയിംസ് ഇല്ലിക്കലും ടീമും.

ടാമ്പാ / ഫ്‌ലോറിഡ: അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറി പാര്‍ത്തു എങ്കിലും, നമ്മുടെ സംസ്‌കാരം ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. അത് തലമുറകള്‍ക്ക് പകര്‍ന്നു നല്‍കുവാനും നമ്മള്‍ ശ്രമിക്കാറുണ്ട്. മഹാ ഉപനിഷത്തിലെ പ്രശസ്തമായ 'വസുധൈവ കുടുംബകം' - ലോകം ഒരു കുടുംബമാണ് എന്ന സങ്കല്‍പ്പം ഈ കാലഘട്ടത്തില്‍ എത്ര അന്വര്‍ഥമാണ്. നോക്കൂ ഇന്ന്, മഹാമാരിയെ നേരിടുമ്പോള്‍  ലോകമെമ്പാടുമുള്ള നമ്മള്‍ ഒരു കുടുംബമാണ്. മഹാമാരിയിലുടെ, വാഹനാപകടങ്ങളിലുടെ,  വെടിവെയ്പ്പിലുടെ, ഹൃദയാഘാതങ്ങളിലൂടെ നമ്മെ വിട്ടു പോയവര്‍ നമ്മുടെ മലയാളി കുടുംബത്തിലെ അംഗങ്ങളാണ്. അവരുടെ അടുത്ത കുടുംബാംഗങ്ങളെ വാക്കുകളിലൂടെയും അല്ലാതെയും സഹായിക്കുക എന്നത് നമ്മുടെ കൂട്ടുത്തരവാദിത്വമാണ്. 

ഈ കൂട്ടുത്തരവാദിത്വത്തിന് നോര്‍ത്ത് അമേരിക്കന്‍ മണ്ണില്‍ നേതൃത്വം നല്‍കേണ്ടത് ഫോമായെന്ന നമ്മുടെ സംഘടനയാണ്. ഈ കുടുംബ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു, നാട്ടിലേതിനൊപ്പം അമേരിക്കയിലും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുവാനുള്ള കര്‍മ്മ പദ്ധതികളുമായാണ്  ഫോമാ 2022-24 കാലഘട്ടത്തിലെ ഭരണസമിതിയിലേക്ക് ജെയിംസ് ഇല്ലിക്കലും ടീമും വരാനാഗ്രഹിക്കുന്നത്. നമ്മളില്‍ ഒരാള്‍ക്ക് ഒരാപത്ത് വരുമ്പോള്‍, കക്ഷി -വര്‍ഗ്ഗ- ലിംഗഭേദമെന്യേ നമുക്ക് ഒരുമിച്ച് അന്യോന്യം കരുതാം സംരക്ഷിക്കാം. 

'അതെ ഇത് നമ്മുടെ കുടുംബ കാര്യമാണ്.'

2006-ല്‍ ഹ്യൂസ്റ്റണില്‍ ആരംഭിച്ച ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ) എന്ന സംഘടന ഇന്ന് ലോക മലയാളികളുടെ ഇടയില്‍ പ്രവര്‍ത്തന മികവ് കൊണ്ട് പേരും പെരുമയും ആര്‍ജിച്ച സംഘടനയായി വളര്‍ന്നു കഴിഞ്ഞു. 

ഒരോ പുതിയ ഭരണ സമിതി വരുമ്പോഴും, പുത്തന്‍ ആശയങ്ങളും അഭിപ്രായങ്ങളും സംഘടനയ്ക്കു പുതു ദിശ നല്‍കാനും, കൂടുതല്‍ സംഘടനകളെ ആകര്‍ഷിക്കാന്‍ കഴിയുന്നു എന്നുള്ളതാണ്, ഫോമാ എന്ന സംഘടനയുടെ വിജയ രഹസ്യം.

ഈ കോവിഡ് കാലഘട്ടത്തിലും, അമേരിക്കയിലും, നാട്ടിലുമായി ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും ഫോമയ്ക്കു ചെയ്യുവാനായി എന്നുള്ളതും ചാരിതാര്‍ത്ഥ്യം നല്‍കുന്നതാണ്. ഫോമാ 2022-24 കാലഘട്ടത്തിലേക്കുള്ള ഫോമാ ഫാമിലി ടീമിലെ അംഗങ്ങളെ പരിചയ പെടുത്തുകയാണ് ഇവിടെ. ഒപ്പം ഈ ടീം ജയിച്ചു വന്നാല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചില കാര്യങ്ങളും ചുവടെ ചേര്‍ക്കുന്നു.

1) ജെയിംസ് ഇല്ലിക്കല്‍ (പ്രസിഡന്റ് സ്ഥാനാര്‍ത്ഥി)

1984-ല്‍ അമേരിക്കന്‍ ഐക്യനാടുകളിലേക്ക്, കുടിയേറിപ്പാര്‍ത്ത ജെയിംസ് ഇല്ലിക്കലാണ്, ഫോമാ ഫാമിലി എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഉണ്ട് 2022-24 കാലഘട്ടത്തിലേക്കുള്ള ഫോമ ഭരണസമിതിയിലേക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്ത് ഇറങ്ങുന്നത്. 2006 മുതല്‍ തന്നെ ഫോമാ എന്ന ഈ സംഘടനയോട് ചേര്‍ന്നു പ്രവര്‍ത്തിച്ച ജെയിംസ് ഇല്ലിക്കല്‍, ഏറ്റെടുത്ത കാര്യങ്ങള്‍ കൃത്യതയോടെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു എന്ന ട്രാക്ക് റെക്കോര്‍ഡോടെയാണ് മത്സരരംഗത്ത് ഇറങ്ങുന്നത്. 2009 -ല്‍ ജോണ്‍ ടൈറ്റസ് പ്രസിഡണ്ടായിരുന്നു സമയത്ത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ ചെയര്‍മാനായി കഴിവ് തെളിയിച്ചു കൊണ്ട് പ്രവര്‍ത്തന മികവുകാട്ടിയ ജെയിംസ് ഇല്ലിക്കല്‍, 2010-ല്‍ ബേബി ഊരാളില്‍ പ്രസിഡണ്ട് ആയിരിക്കെ, ഫോമായുടെ  റീജണല്‍ വൈസ് പ്രസിഡണ്ടായി.

ജിമ്മി ജോര്‍ജ് ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ് ,  ലുക്കാച്ഛന്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്, വടംവലി മത്സരം, ബോട്ട് റെയ്‌സ് എന്നീ കായിക പരിപാടികള്‍ നടത്തി തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തിന് ഉടമയാണ് ജെയിംസ് ഇല്ലിക്കല്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉള്ള ഉള്ള ഒരു ശക്തമായ ടീമിനെയാണ് ആണ് 2022 24 നാല് കാലഘട്ടത്തിലേക്ക് അ അദ്ദേഹം നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.

സംഘടനാ പ്രവര്‍ത്തനത്തിലെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു മുന്‍പരിചയമുള്ള ഉള്ള ഒരു ടീമിനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഫ്‌ലോറിഡയിലെ പ്രശസ്തമായ ഡിസ്‌നി  വേള്‍ഡില്‍, അമേരിക്കന്‍ മലയാളി സമൂഹത്തില്‍ പലയിടത്തായി ചിതറിപ്പാര്‍ക്കുന്നവരെ ഉള്‍പ്പെടുത്തിക്കൊണ്ട്, ഒരു മെഗാ ലാന്‍ഡ് കണ്‍വെന്‍ഷന്‍ നടത്താനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. നാട്ടിലേതു പോലെ തന്നെ അമേരിക്കയിലുമുള്ള, മലയാളി സമൂഹത്തില്‍  ദുരിതമനുഭവിക്കുന്ന മലയാളികള്‍ക്കും കൂടി കൈത്താങ്ങ് ആകുക എന്നതാണ് ജെയിംസ് ഇല്ലിക്കലിന്റെ ഉദ്ദേശം.

അറ്റോണിയായ തന്റെ മകനുള്‍പ്പെടെയുള്ള അമേരിക്കന്‍ മലയാളി യുവതലമുറയെ, അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക്  ഉയര്‍ത്തിക്കൊണ്ട്, മലയാളി പ്രാതിനിധ്യം ആദ്യം അവിടെയും ഉണ്ടാക്കി എടുക്കേണ്ടതിന്റെ ആവശ്യകതയ്ക്ക്  ഊന്നല്‍ നല്‍കും.

ജോലിയില്‍ നിന്നും, ബിസിനസ്സില്‍ നിന്നും വിരമിച്ച അദ്ദേഹം, പൂര്‍ണ സമയം ഫോമാ എന്ന സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച്, സംഘടനയ്ക്ക് പുതുമുഖം നല്‍കാനാണ് അദ്ദേഹം ലക്ഷ്യം വെയ്ക്കുന്നത്.

2022-ല്‍ ഫോമാ കണ്‍വെന്‍ഷനില്‍ വച്ച് നടത്തപ്പെടുന്ന ഇലക്ഷനില്‍, ഒത്തൊരുമയുടെയും കുടുംബബന്ധങ്ങളുടെയും ഒരു പ്രതിനിധിയായി മത്സര രംഗത്തേക്ക് വരിക എന്നുള്ളതാണ്, അദ്ദേഹത്തിന്റെ താല്പര്യം.

2) സിജില്‍ പാലയ്ക്കലോടി (വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി)

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക്  സുപരിചിതനായ, ഫോമായോടൊപ്പം തുടക്കം മുതല്‍ തന്നെ പ്രവര്‍ത്തിച്ച്, സാക്രമെന്റോ റീജിയണല്‍ അസ്സോസിയേഷന്‍ ഓഫ് മലയാളീസിന്റെ (സര്‍ഗം) സെക്രട്ടറി, പ്രസിഡന്റ്, ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച സിജില്‍ പാലയ്ക്കലോടിയാണ്. ഫോമാ 2018-20 കാലഘട്ടത്തില്‍ നാഷണല്‍ കമ്മറ്റി അംഗം, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം നല്ല ഒരു വാഗ്മി കൂടെയാണ്. കാലിഫോര്‍ണിയ സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റില്‍ ഓഫിസറായ, കാലിഫോര്‍ണിയയിലെ ഇന്ത്യന്‍ അസ്സോസിയേഷന്‍ ട്രഷറര്‍ കൂടിയാണ്. സംഘടനാ പ്രവര്‍ത്തനത്തില്‍ മൂന്നു വ്യാഴവട്ടത്തിന്റെ അനുഭവജ്ഞാനമുള്ള അദ്ദേഹം, നോര്‍ത്ത് അമേരിക്കന്‍ മലയാളി കൂട്ടായ്മയായ ഫോമായെ ജെയിംസ് ഇല്ലിക്കലിനോട് ചേര്‍ന്ന് നയിക്കാന്‍ അറിവും പ്രാപ്തിയും ഉള്ള വ്യക്തിയാണ്.

3) വിനോദ് കൊണ്ടൂര്‍ (ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി)

കേരളത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ പ്രവര്‍ത്തനത്തില്‍ എത്തിയ വിനോദ് കൊണ്ടൂര്‍ ഡേവിഡ്, 2008-ലാണ് അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറിയത്. 2009 മുതല്‍ ഫിസിക്കല്‍ തെറാപ്പിസ്റ്റായി പ്രാക്ടീസ് ചെയ്യുന്ന വിനോദ് കൊണ്ടൂര്‍, അതില്‍ തന്നെ ബിരുദാനന്തര ബിരുദവും, ഡോക്ട്രേറ്റും എടുത്തിട്ടുണ്ട്. 2010-ല്‍ ഫോമായിലെത്തിയത് മുതല്‍ സംഘടനയോട് പറ്റിചേര്‍ന്ന് പ്രവര്‍ത്തിച്ച യുവ പ്രതിനിധിയാണ് വിനോദ് കൊണ്ടൂര്‍. 

2013 ഫോമാ യങ്ങ് പ്രഫഷണല്‍ സമ്മിറ്റ് ന്യൂജേഴ്‌സി കോ ഓര്‍ഡിനേറ്റര്‍, 2014-16 കാലഘട്ടത്തില്‍ ഫോമാ ദേശീയ സമിതി അംഗം, ഫോമാ ന്യൂസ് ടീം ചെയര്‍മാന്‍, യങ്ങ് പ്രഫഷണല്‍ സമ്മിറ്റ് ഡിട്രോയിറ്റ് ചെയര്‍മാന്‍, 2016-18 കാലഘട്ടത്തില്‍ ഫോമായുടെ നാഷണല്‍ ജോയിന്റ് സെക്രട്ടറി, ഫോമാ ന്യൂസ് ടീം ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്ത മികവ് കാട്ടിയതിന് ശേഷം, 2018-20-ല്‍ ഫോമാ ചാരിറ്റി കമ്മറ്റിയിലും, ശേഷം 2020-22-ല്‍ ഫോമാ ഗ്രേറ്റ് ലേക്ക്‌സ് റീജണല്‍ കമ്മറ്റിയിലും പ്രവര്‍ത്തിച്ചു വരുന്നു. 

ഇങ്ങനെ ഫോമാ കുടുംബത്തിലെ, കുഞ്ഞനുജനായി പടി പടിയായി പ്രവര്‍ത്തിച്ചു വന്ന വിനോദ് കൊണ്ടൂര്‍, 2022-24 കാലഘട്ടത്തിലേക്ക് ഫോമാ കുടുംബത്തിലെ ജനറല്‍ സെക്രട്ടറിയായി മത്സരിക്കുകയാണ്. 

ഫോമാ ന്യൂസ് ടീമിലൂടെ വിനോദ് കൊണ്ടൂരിന്, ഫോമായുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഓണ്‍ലൈന്‍, പ്രിന്റഡ്, സമൂഹ മാധ്യമങ്ങളില്‍ എഴുതി, ലോക മലയാളികളിലേക്ക് എത്തിക്കുവാന്‍ അവസരം ലഭിച്ചു. 

2006-ല്‍ ഫോമാ എന്ന സംഘടന രൂപപ്പെട്ടതു മുതല്‍ ഈ സംഘടനയ്ക്ക് വേണ്ടി ഒട്ടനവധി ത്യാഗങ്ങള്‍ സഹിച്ച പലരും ഇന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. ഇവരെയെല്ലാം ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള ഒരു കുടുംബ സംഗമമായി ഫോമാ മാറണം എന്നാണ് വിനോദ് കൊണ്ടൂരിന്റെ ആഗ്രഹം. ഈ കാഴ്ച്ചപ്പാടാണ് നാളത്തെ ഫോമായെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്നത്.

4) ജോഫ്രിന്‍ ജോസ് (ട്രഷറാര്‍ സ്ഥാനാര്‍ത്ഥി)

2002 മുതല്‍ ന്യൂയോര്‍ക്കില്‍ ബിസിനസ്സ്  നടത്തി, ധനകാര്യത്തില്‍ ദീര്‍ഘ വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ള ജോഫ്രിന്‍ ജോസാണ് ഫോമാ ഫാമിലി ടീമില്‍ ട്രഷററായി  മത്സരിക്കുന്നത്. 2014-16 കാലഘട്ടത്തില്‍, ഫോമായുടെ ജോയിന്റ് ട്രഷററായി, ഒപ്പം മാതൃ സംഘടനയായ യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷന്റെ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ജോഫ്രിന്‍, ഇന്‍ഡോ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മറ്റി - റോക്ക്‌ലാണ്ട് പ്രസിഡന്റ്, ഇന്ത്യന്‍ അമേരിക്കന്‍ ട്രൈസ്റ്റേറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറി, ഇന്ത്യാ കാത്തലിക് അസ്സോസിയേഷന്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് തന്റെ സംഘടനാ പാടവം തെളിയിച്ചിട്ടുണ്ട്. മാത്തമാറ്റിക്‌സില്‍ ബിരുദവും, കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്ദര ബിരുദവും ജോഫ്രിന്‍ നേടിയിട്ടുണ്ട്. ഫോമായ്ക്ക് ജോഫ്രിന്‍ എന്നും മുതല്‍ കൂട്ടായിരിക്കും.

5) ബിജു ചാക്കോ (ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി)

കഴിഞ്ഞ 35 വര്‍ഷമായി ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോങ്ങ് ഐലന്‍ഡിനെ പ്രതിനിധാനം ചെയ്തു കൊണ്ടാണ് ബിജു ചാക്കോ, ജോയിന്റ് സെക്രട്ടറി ആയിട്ട് മത്സരിക്കുന്നത്. എന്നും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന അദ്ദേഹം, നിലവില്‍ ഫോമാ മെട്രോ റീജിയന്‍ സെക്രട്ടറിയും, ഫോമാ ഹെല്‍പിംഗ് ഹാന്‍ഡ് പദ്ധതിയുടെ രൂപ കര്‍ത്താവും അമരക്കാരനായ പ്രവര്‍ത്തിക്കുന്ന ബിജു ചാക്കോ, സാമൂഹിക സാംസ്‌കാരിക ആത്മീയ മേഖലകളില്‍ തനതായ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ്. 

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോങ്ങ് ഐലന്‍ഡിന്റെ കമ്മിറ്റി അംഗം, ജോയിന്‍ സെക്രട്ടറി, മാര്‍ത്തോമാ സഭാ പ്രതിനിധി മണ്ഡലം മെമ്പര്‍, നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന അസംബ്ലി മെമ്പര്‍, ഇടവക സെക്രട്ടറി, ട്രസ്റ്റി, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് സെക്രട്ടറി, ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എക്കോ എന്ന സംഘടനയിലൂടെ കോട്ടയം ജില്ലയില്‍ 32 കുടുംബങ്ങള്‍ക്ക് വീട് വെച്ചു നല്‍കുവാനും, നേപ്പാളില്‍ ഉണ്ടായ ഭൂമികുലുക്കത്തില്‍ ആ ഗ്രാമത്തില്‍ ഒരു പ്രൈമറി ഹെല്‍ത്ത് സെന്റര്‍ സ്ഥാപിക്കുന്നതിനും ബിജുവിനെ നേതൃത്വത്തില്‍ സാധിച്ചു. ഫോമാ ഹെല്‍പ്പിംഗ് ഹാന്‍ഡ് പദ്ധതിയിലൂടെ ഈ കുറഞ്ഞ സമയത്തിനുള്ളില്‍ ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ സാധിച്ചു. ജോയിന്‍ സെക്രട്ടറിയായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഫോമയ്ക്ക് എന്നും ഒരു മുതല്‍ക്കൂട്ടായിരിക്കും.

6) ബബ്ലൂ ചാക്കോ (ജോയിന്റ് ട്രഷറാര്‍ സ്ഥാനാര്‍ത്ഥി)

1995-ല്‍ ഫിസിക്കല്‍ തെറാപ്പിസ്റ്റായി അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറിപ്പാര്‍ത്ത ബബ്ലു ചാക്കോ, പിന്നീട് ഹെല്‍ത്ത് കെയര്‍ ബിസിനസ്സുമായി നാഷ്വില്ല്, ടെന്നസിയിലേക്ക് കുടിയേറി, പിന്നീട് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് മേഖലയിലേക്ക് ചേക്കേറി. ബിസിനസ്സില്‍ ദീര്‍ഘ വര്‍ഷത്തെ അദ്ദേഹത്തിന്റെ പരിചയം, ഫോമായുടെ ജോയിന്റ് ട്രഷറാര്‍ക്ക് അനുയോജ്യനായ സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ മാറ്റുന്നു.

2016-18 കാലഘട്ടത്തില്‍ ഫോമാ അഡൈ്വസറി കമ്മറ്റി ജോയിന്റ് സെക്രട്ടറിയായും, 2020-22-ല്‍ അഡൈ്വസറി കമ്മറ്റി സെക്രട്ടറിയായും ബബ്ലു സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹൈ സ്‌കില്‍ഡ് ഇമിഗ്രേഷന്‍ വഴി അമേരിക്കയില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന, ഫോമാ ലൈഫ് പദ്ധതിയിലും അദ്ദേഹം ഭാഗവാക്കായിരുന്നു. 

ഫോമാ റീജണല്‍ കാന്‍സര്‍ സെന്ററിലേക്കും, കേരളാ പ്രളയകാലും, മഹാമാരിക്കാലത്ത് ഓക്‌സിജന്‍ കോണ്‍സട്രേറ്ററുകളും, പള്‍സ് ഓക്‌സിമീറ്ററുകളും വാങ്ങി നല്‍കുന്നതിനേക്കായി ധനസമാഹരണത്തിലും അദ്ദേഹം മുന്‍ പന്തിയിലുണ്ടായിരുന്നു.

ഫോമാ കുടുംബസംഗമം പ്രകടന പത്രിക

ചെയ്യാവുന്നതേ പറയു, പറയുന്നതു ചെയ്യും

1) കേരളാ ഗവണ്‍മെന്റും അമേരിക്കയിലെ മലയാളി ഭാഷാ പഠിപ്പിക്കുന്ന യൂണിവേഴ്‌സിറ്റികളുമായി ചേര്‍ന്ന് മലയാളി കള്‍ച്ചറല്‍ ഹെറിറ്റേജ് പ്രോജക്റ്റ്

2) നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ 

3) സ്ത്രീകള്‍ക്കും - കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി ഏക ദിന കണ്‍വഷന്‍ ഒപ്പം കായിക മത്സരങ്ങള്‍

4) ഫോമായുടെ ജനപങ്കാളിത്ത പരിപാടിയായ ഹെല്‍പ്പിംഗ് ഹാന്റ്‌സ് കൂടുതല്‍ പേരില്‍ എത്തിക്കുക 

5) ഗ്രാന്‍ഡ് കാനിയന്‍ യുണിവേഴ്‌സിറ്റിയും അതു പോലുള്ള മറ്റു യൂണിവേഴ്‌സിറ്റികളുമായി ചേര്‍ന്ന് അംഗ സംഘടനകളിലെ അംഗങ്ങള്‍ക്ക് ഫീസിളവുകള്‍ നല്‍കുവാന്‍ അവസരങ്ങള്‍ ഉണ്ടാക്കുക
 
6) കുടുംബ ബന്ധങ്ങള്‍ളുടെ ദൃഢതയുള്ളതാക്കുന്നതിനും, മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനുമായി പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തി പഠന ശിബിരങ്ങള്‍ സംഘടിപ്പിക്കുക 

7) അമേരിക്കയിലെ യുവ ഉദ്യോഗാര്‍ത്ഥികര്‍ക്കായി ഫോമാ ആരംഭിച്ച യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റ് പുനരാരംഭിക്കുക

8) പ്രവാസികളുടെ നാട്ടിലെ സ്വത്ത് സംരക്ഷണത്തിനായി ഫോമാ ആരംഭിച്ച പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ പുനരാരംഭിക്കുക 

9) റീജണല്‍ തലത്തില്‍ ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിച്ച് ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ അംഗ സംഘടനകളിലൂടെ പൊതു ജനങ്ങളെ അറിയിക്കുക
 
10) ആഴ്ച്ചയില്‍ ഒരു അംഗ സംഘടനയുമായി സംവദിക്കുക - ആശയങ്ങള്‍ കൈമാറുക, അംഗ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയുക 

തുടങ്ങി നിരവധി കര്‍മ്മപദ്ധതികളാണ് ഫോമാ ഫാമിലി ടീം നോര്‍ത്ത് അമേരിക്കന്‍ മലയാളി കുടുംബങ്ങളുടെ മുന്നിലേക്ക് വയ്ക്കുന്നത്.

Join WhatsApp News
Jomon Mariyil 2022-01-19 23:34:28
Difficulties in adhering to a minimum standard can cause serious wounds for any umbrella organization. Probable delegates and well wishers are already in discussion internally and asking those looking for a similar second term to withdraw otherwise that whole panel may go down
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക