ധനുഷിന്റെ ജോലി തിരക്കാണ് ഐശ്വര്യയുടെ പ്രശ്‌നമെന്ന് സുഹൃത്തുക്കള്‍

ജോബിന്‍സ് തോമസ് Published on 19 January, 2022
ധനുഷിന്റെ ജോലി തിരക്കാണ് ഐശ്വര്യയുടെ പ്രശ്‌നമെന്ന് സുഹൃത്തുക്കള്‍

പതിനെട്ട് വര്‍ഷത്തെ കുടുംബ ജീവിതത്തിന് ധനുഷും ഐശ്വര്യ രജനികാന്തും വിരാമമിട്ടത് കഴിഞ്ഞ ദിവസമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇരുവരും വിവാഹമോചിതരാകുന്നുവെന്ന കാര്യം പങ്കുവെച്ചത്. എന്നാല്‍ വിവാഹമോചനത്തിന്റെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ ഐശ്വര്യയുടേയും ധനുഷിന്റേയും വിവാഹമോചനം ഒട്ടും അപ്രതീക്ഷിതമല്ല എന്നാണ് താരങ്ങളുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തിന്റെ വാക്കുകളാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ധനുഷിന്റെ ജോലിത്തിരക്കാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നത്തിന് കാരണമെന്ന് സുഹൃത്ത് പറയുന്നു.

ധനുഷിനെ അറിയുന്നവര്‍ക്കെല്ലാം അറിയാം അദ്ദേഹം വളരെയധികം സ്വകാര്യത സൂക്ഷിക്കുന്ന വ്യക്തിയാണെന്നത്. തന്റെ അടുത്ത സുഹൃത്തുക്കളോട് പോലും ധനുഷ് തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പറയാറില്ല. അദ്ദേഹത്തിന്റെ മനസില്‍ എന്താണ് നടക്കുന്നതെന്ന് ആര്‍ക്കും പറയാനാകില്ല.

ഐശ്വര്യയുമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ധനുഷ് പുതിയ സിനിമ ചെയ്യാന്‍ തീരുമാനിക്കുകയാണ് പതിവ്. തന്റെ തകരുന്ന ദാമ്പത്യജീവിതത്തില്‍ നിന്നും രക്ഷപ്പെടാനായിരുന്നു അദ്ദേഹം അങ്ങനെ ചെയ്തിരുന്നത്. ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ ഇരുവരെയും വളരെയധികം ബാധിച്ചിരുന്നു എന്നും സുഹൃത്തുക്കള്‍ പറയുന്നു. 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക