നടന്‍ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു

ആശ എസ്. പണിക്കര്‍ Published on 19 January, 2022
നടന്‍ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു

നടന്‍ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്. ചെറിയ പനി അല്ലാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്ന് അദ്ദേഹം അറിയിച്ചു. '' എനിക്ക് കോവിഡ് ആണ്. ഇപ്പോള്‍ ക്വാറന്റീനിലാണ്. ചെറിയൊരു പനി അല്ലാതെ മറ്റു  ആരോഗ്യ പ്രശ്‌നങ്ങള്‍  ഒന്നുമില്ല. ഈ അവസ്ഥയില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കുക. എല്ലാവരും സുരക്ഷിതരായിരിക്കുക. '' സുരേഷ് ഗോപി അറിയിച്ചു. 

നേരത്തേ മമ്മൂട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സിനിമയുടെ, ഷൂട്ടിങ്ങ് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. 

ജോഷി സംവിധാനം ചെയ്യുന്ന പാപ്പനിലാണ് സുരേഷ് ഗോപി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം  കൂടിയാണിത്. ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക