മീര ജാസ്മിന്‍ ഇന്‍സ്റ്റഗ്രാമില്‍

Published on 19 January, 2022
മീര ജാസ്മിന്‍ ഇന്‍സ്റ്റഗ്രാമില്‍

വിവാഹത്തോടെ സിനിമ  വിട്ട മീര ജാസ്മിന്‍ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വിജയദശമി ദിനത്തിലായിരുന്നു ഒരിടവേളയ്ക്ക് ശേഷം മീര ക്യാമറയ്ക്ക് മുന്നിലെത്തിയത്.

സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലൂടെയാണ് മീരയുടെ മടങ്ങിവരവ്. സോഷ്യല്‍ മീഡിയയിലും വരവറിയിച്ചിരിക്കുകയാണ് താരം.

ഇന്‍സ്റ്റഗ്രാമിലാണ് മീര ജാസ്മിന്‍ അക്കൗണ്ട് തുടങ്ങിയത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'മകളി'ലെ ഫൊട്ടോയാണ് മീര ഇന്‍സ്റ്റാഗ്രാമില്‍ ആദ്യമായി ഷെയര്‍ ചെയ്തത്.

മലയാളസിനിമയ്ക്ക് ലോഹിതദാസിന്റെ കണ്ടെത്തലായിരുന്നു മീര ജാസ്മിന്‍ എന്ന നടി. 2001ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത 'സൂത്രധാരന്‍' എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ സിനിമയിലേക്ക് എത്തിയത്. 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക