ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും വിവാഹിതരായി

Published on 20 January, 2022
ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും വിവാഹിതരായി

നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. മാവേലിക്കര സബ്‍ രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം.

സ്‍പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരമാണ് വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വൈകിട്ട് വിവാഹ വിരുന്നും നടത്തി.

മുംബൈ പോലീസ്, മായാനദി എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും പരിചിതനാണ് ഹരീഷ്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലന്‍ വേഷത്തിലൂടെയാണ് ഹരീഷ് ശ്രദ്ധേയനായത്. 2010 ല്‍ റിലീസ് ചെയ്ത 'താ'യാണ് ആദ്യ ചിത്രം. പായും പുലി, പവര്‍, ശ്രീമന്തുഡു, തൊടാരി, തനി ഒരുവന്‍, ഭൈരവാ, ധുവ്വടാ ജഗന്നാഥം, കവചം, വിനയ വേഥയ രാമ, കൈതി, പുഷ്പ, വി, ഈശ്വരന്‍ എന്നിവയാണ് പ്രധാന സിനിമകള്‍.

മമ്മൂട്ടി നായകനായെത്തുന്ന 'ഭീഷ്മ പര്‍വം' ആണ് ഹരീഷിന്‍്റെ പുതിയ പ്രോജക്‌ട്. നോര്‍ത്ത് 24 കാതം, ലുക്ക ചുപ്പി, കസബ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് ചിന്നു. അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത താരം ഇപ്പോള്‍ ഛായാഗ്രഹണമേഖലയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. പ്രശസ്ത ഛായാഗ്രാഹകന്‍ മനോജ് പിള്ളയുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന ചിന്നു, മാമാങ്കം ഉള്‍പ്പടെയുള്ള സിനിമകളില്‍ ക്യാമറ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്നു

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക