Image

സി.പി.എം സമ്മേളനം നാളെ; ജില്ലയില്‍ പൊതുപരിപാടികള്‍ വിലക്കി ഉത്തരവിറക്കി രണ്ടുമണിക്കൂറിനകം പിന്‍വലിച്ച് കാസര്‍കോട് കളക്ടര്‍

Published on 20 January, 2022
സി.പി.എം സമ്മേളനം നാളെ; ജില്ലയില്‍ പൊതുപരിപാടികള്‍ വിലക്കി ഉത്തരവിറക്കി രണ്ടുമണിക്കൂറിനകം പിന്‍വലിച്ച് കാസര്‍കോട് കളക്ടര്‍

 


കാസര്‍കോട്: പൊതുപരിപാടികള്‍ പാടില്ലെന്ന് ഉത്തരവിറക്കി രണ്ടു മണിക്കൂറിനകം പിന്‍വലിച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുപരിപാടികള്‍ വലിക്കിക്കൊണ്ട് കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉത്തരവിറക്കിയത്. രണ്ടു മണിക്കൂറിനകം തന്നെ ഇത് പിന്‍വലിക്കുകയായിരുന്നു. 
ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ നല്‍കുന്ന വിശദീകരണം നല്‍കിയിട്ടുണ്ട്. ടി.പി.ആര്‍ അടിസ്ഥാനമാക്കിയാണ് ആദ്യം ഉത്തരവിറക്കിയത്.


മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിനനുസൃതമായിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് എന്നാണ് നിര്‍ദേശിക്കുന്നത്. ഈ സാഹചര്യത്തിലാണ് നേരത്തെയുള്ള ഉത്തരവ് പിന്‍വലിക്കുന്നതെന്നാണ് കളക്ടറുടെ വിശദീകരണം. 


സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെയാണ് ഇത്തരമൊരു ഉത്തരവിറക്കലും പിന്‍വലിക്കലും എന്നത് ശ്രദ്ധേയമാണ്.  സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് കാസര്‍കോട് നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുന്നില്ല. ജില്ലയിലെ ഇന്നത്തെ ടിപിആര്‍ 36.6 ശതമാനമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക