ഫ്രോക്ക് അണിഞ്ഞ് ഗ്ലാമര്‍ ചുവടുകളുമായി മീര ജാസ്മിന്‍

Published on 20 January, 2022
 ഫ്രോക്ക് അണിഞ്ഞ് ഗ്ലാമര്‍ ചുവടുകളുമായി മീര ജാസ്മിന്‍

 

പുത്തന്‍ നൃത്ത വീഡിയോ പങ്കിട്ട് നടി മീര ജാസ്മിന്‍. ഫ്രോക്ക് ധരിച്ച് മുറിക്കത്തു നിന്നു ചുവടുവയ്ക്കുന്ന ദൃശ്യങ്ങളാണ് താരം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഓവര്‍ കോട്ട് അണിഞ്ഞെത്തിയ നൃത്തത്തിനിടയില്‍ അത് അഴിച്ചു മാറ്റുന്നതും കാണാം. ആസ്വദിച്ചു ചുവടുവയ്ക്കുന്നതിനിടയില്‍ ക്യാമറയില്‍ നോക്കി പൊട്ടിച്ചിരിക്കുന്നുമുണ്ട് താരം. വീഡിയോ പങ്കിട്ട് മീര ജാസ്മിന്‍ കുറിച്ച വാക്കുകളും ഇപ്പോള്‍ ആരാധകശ്രദ്ധ നേടുകയാണ്.

എനിക്കു വേണ്ടി നിങ്ങള്‍ സമയം മാറ്റി വച്ചു. ഏറ്റവും മികച്ച സമ്മാനമാണത്. നിങ്ങള്‍ക്കു മുന്നില്‍ ഞാന്‍ വിനയാന്വിതനായി നില്‍ക്കുന്നു. സ്നേഹവും ഊഷ്മളതയും കൊണ്ട് പ്രചോദിതയായാണ് ഞാന്‍ മുന്നോട്ടു നീങ്ങുന്നത്. നിങ്ങളോടെല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഗാധമായ സ്നേഹവും അറിയിക്കുന്നു. ഈ മനോഹര യാത്ര ഇനിയും തുടരേണ്ടിയിരിക്കുന്നു. സ്നേഹപൂര്‍വം എം.ജെ' എന്നാണ് മീര ജാസ്മിന്‍ കുറിച്ചത്.
ഒരു മിനിറ്റു ദൈര്‍ഘ്യമുളള മീരയുടെ വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. മീരയുടെ വേറിട്ട ലുക്കും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. മുന്‍പ് കാരാവനില്‍ നൃത്തം ചെയ്യുന്ന മീര ജാസ്മിന്റെ വീഡിയോ വൈറലായിരുന്നു.
            

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക