തടി കുറയ്ക്കാന്‍ അനു സിത്താരയ്ക്ക് നല്‍കിയ ഉപദേശം ഇതാണ്; വെളിപ്പെടുത്തലുമായി ഉണ്ണിമുകുന്ദന്‍ 

Published on 20 January, 2022
 തടി കുറയ്ക്കാന്‍ അനു സിത്താരയ്ക്ക് നല്‍കിയ ഉപദേശം ഇതാണ്; വെളിപ്പെടുത്തലുമായി ഉണ്ണിമുകുന്ദന്‍ 

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഉണ്ണി മുകുന്ദന്‍ 'മേപ്പടിയാന്‍' എന്ന റിലീസ് ചെയതത്. ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധചെലുത്തുന്ന ആളാണ് ഉണ്ണിമുകുന്ദന്‍. സിനിമയ്ക്കുവേണ്ടി തൊണ്ണൂറ്റിയഞ്ച് കിലോയിലെത്തിയതും, പിന്നെ അത് കുറച്ചതും എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോള്‍.

തടിക്കാന്‍ വേണ്ടി നന്നായി ഭക്ഷണം കഴിച്ചു. സദ്യയായിരുന്നു മെയിന്‍ ആയി കഴിച്ചത്. നാടന്‍ പലഹാരങ്ങളും കൂടുതലായി കഴിച്ചു. ജങ്ക് ഫുഡ് കഴിച്ചില്ലെന്നും ഉണ്ണിമുകുന്ദന്‍ പറയുന്നു. തടി കുറയ്ക്കാന്‍ കുറച്ച് കഷ്ടപ്പെട്ടുവെന്ന് നടന്‍ പറഞ്ഞു.
തടിച്ചിരിക്കുന്നത് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. പേടിയാണ്. വല്ല അസുഖവും പിടിക്കുമോ എന്ന്.
തടി കുറയ്ക്കാനായി അനു സിത്തകരയ്ക്ക് നല്‍കിയ ഉപദേശത്തെക്കുറിച്ചും ഉണ്ണിമുകുന്ദന്‍ പറഞ്ഞു. 'എല്ലാവരോടും പറയുന്ന കാര്യങ്ങള്‍ തന്നെ. നല്ല ഭക്ഷണ രീതി, ഉറക്കം, എക്സൈസ് ഇതൊക്കെത്തന്നെ പുളളിക്കാരി ഇതൊാെക്ക ചെയ്യാന്‍ ആഗ്രഹിക്കുന്ന കുട്ടിയാണ്. നല്ല രീതിയില്‍ ഡാന്‍സൊക്കെ ചെയ്യുന്ന ആളാണ്.'- അദ്ദേഹം പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക