ദുല്‍ഖര്‍ സല്‍മാനും കോവിഡ് സ്ഥിരീകരിച്ചു

Published on 21 January, 2022
ദുല്‍ഖര്‍ സല്‍മാനും കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: മമ്മൂട്ടിക്ക് പിന്നാലെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായ വിവരം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിശദമാക്കിയത്. ചെറിയ ലക്ഷണങ്ങളുണ്ടെന്നും എന്നാല്‍ സാരമില്ലെന്നും വ്യക്തമാക്കുന്നതാണ് കുറിപ്പ്. 

വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്ന് ദുല്‍ഖര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ഐസൊലേറ്റ് ചെയ്യണമെന്നും കോവിഡ് ടെസ്റ്റ് ചെയ്യണമെന്നും താരം ആവശ്യപ്പെട്ടു. 

മഹാമാരി ഒഴിഞ്ഞിട്ടില്ലെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടു. മാസ്‌ക് ധരിച്ച് സുരക്ഷിതരായി ഇരിക്കാനും താരം ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മമ്മൂട്ടി കോവിഡ് പോസിറ്റീവായത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക