ശബരിമല തീര്‍ത്ഥാടനം: 151 കോടിയുടെ വരുമാനം, എണ്ണിത്തീരാനിനിയും

Published on 21 January, 2022
ശബരിമല തീര്‍ത്ഥാടനം: 151 കോടിയുടെ വരുമാനം, എണ്ണിത്തീരാനിനിയും

ശബരിമല: . മണ്ഡല-മകരവിളക്ക് ഉത്സവം സമാപിച്ചപ്പോള്‍ 151 കോടിയുടെ വരുമാനം ലഭിച്ചു. രണ്ട് ദിവസത്തെ കാണിക്ക വരുമാനം കൂടി എണ്ണിത്തീരാനുണ്ട്.

മുന്‍ വര്‍ഷങ്ങളിലെ സാധാരണ തീര്‍ത്ഥാടനകാലത്തെ വരുമാനത്തില്‍ നിന്ന് നൂറ്റിപ്പത്ത് കോടി കുറവുണ്ട്. എങ്കിലും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ദേവസ്വം ബോര്‍ഡ് കരകയറുന്നതിന്റെ സൂചനകളാണ് ഈ തീര്‍ത്ഥാടനം നല്‍കുന്നത്. കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ അനുവാദം ലഭിച്ച മകരവിളക്ക് കാലത്താണ് വരുമാനത്തില്‍ മുന്നേറ്റമുണ്ടായത്.

മണ്ഡലകാലത്തെ 41 ദിവസം 78.92 കോടിയായിരുന്ന വരുമാനം മകരവിളക്ക് കാലത്ത് ഇരട്ടിയോളമായി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദര്‍ശനം നടത്താവുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചത്, നെയ്യഭിഷേകത്തിന് അനുമതി നല്‍കിയത്, പരമ്പരാഗത - കാനന പാതകള്‍ തുറന്നത് എന്നിവയാണ് വരുമാനം വര്‍ദ്ധിപ്പിച്ചത്. ചെലവ് കണക്കാക്കി വരുന്നതേയുള്ളൂ. മുന്‍ വര്‍ഷങ്ങളില്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യുന്നവരില്‍ പകുതിയോളം പേരും ദര്‍ശനത്തിന് എത്തിയിരുന്നില്ല. ഈ തീര്‍ത്ഥാടന കാലത്ത് ബുക്ക് ചെയ്തവരില്‍ 71 ശതമാനം ഭക്തരും ദര്‍ശനം നടത്തി.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക