Image

പ്രൊഫ.ജോര്‍ജ് കോശി; നന്മയുടെ പാതയിലേക്ക് തേരു തെളിച്ച ഒരു അദ്ധ്യാപക ശ്രേഷ്ഠന്‍: ശനിയാഴ്ച കോളേജ് അലുംനൈയുടെ അനുസ്മരണം (റ്റിറ്റി ചവക്കാമണ്ണില്‍)

റ്റിറ്റി ചവണിക്കാമണ്ണില്‍ Published on 21 January, 2022
പ്രൊഫ.ജോര്‍ജ് കോശി; നന്മയുടെ പാതയിലേക്ക് തേരു തെളിച്ച ഒരു അദ്ധ്യാപക ശ്രേഷ്ഠന്‍: ശനിയാഴ്ച കോളേജ് അലുംനൈയുടെ അനുസ്മരണം (റ്റിറ്റി ചവക്കാമണ്ണില്‍)

നന്മയുടെ വഴിയിലൂടെ അനേകം വിദ്യാര്‍ത്ഥികളെ കൈപിടിച്ചു നടത്തിയ ആ മഹാന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. പ്രൊഫ.ജോര്‍ജ് കോശി സാറിനെക്കുറിച്ചുള്ള വിലയേറിയ ഓര്‍മ്മകള്‍ തലമുറകള്‍ കൈമാറും എന്നത് കാലം തെളിയിക്കും.
ഇരുപതാമത്തെ വയസില്‍ അദ്ധ്യാപകവൃത്തി തപസ്യയായി ഏറ്റെടുത്ത ജികെസാര്‍ 1991-ല്‍ കോട്ടയം സി.എം.എസ്. കോളജില്‍ നിന്നും വിരമിച്ചെങ്കിലും 90-ാമത്തെ വയസിലും സി.എം.എസ്. കോളജ് സ്വാശ്രയ ബി.എ. കമ്മ്യൂണിക്കേറ്റീവ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകള്‍ നടത്തിയിരുന്നു എന്നത് അദ്ദേഹത്തിന്റെ അദ്ധ്യാപന തീഷ്ണതയ്ക്ക് മാറ്റ് കൂട്ടുന്നതായിരുന്നു.

ഷേക്‌സ്പിയറിന്റെ പല കഥാപാത്രങ്ങളും  അദ്ദേഹത്തിലൂടെ പുനര്‍ജനിക്കുന്നതിന് നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചിട്ടുള്ള ഏത് വിദ്യാര്‍ത്ഥിക്കും ജീകെ സാറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തീരെ ചെറുതല്ല.

ജോര്‍ജ് കോശി സാറിനോടുള്ള ബഹുമാനാര്‍ത്ഥം സി.എം.എസ്. കോളേജ് അലുംനൈ(Alumni)യു.എസ്. ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഒരു അനുസ്മരണയോഗം ജനുവരി 22 ശനിയാഴ്ച (അമേരിക്കന്‍ സമയം രാവിലെ 10 മണി; ഇന്‍ഡ്യന്‍ സമയം വൈകുന്നേരം 8.30) സൂമിലൂടെ നടത്തപ്പെടുന്നതാണ്.

ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ശിഷ്യരും സഹപ്രവര്‍ത്തകരും ഇതില്‍ പങ്കെടുക്കുന്നു.

മീറ്റിംഗ് ഐഡി: 825 0588 2692
പാസ്‌കോഡ്: Alumni.

വിവരങ്ങള്‍ക്കും അനുശോചനം അറിയിക്കുന്നതിനുമായി ബന്ധപ്പെടുക.

പ്രൊഫ.സണ്ണി മാത്യൂസ്(പ്രസിഡന്റ്)-201-736-8767
കോശി ജോര്‍ജ്(സെക്രട്ടറി)-718-314-8171
ഡോ.ടി.വി.ജോണ്‍(ട്രഷറര്‍)-732-929-9283

SEE also

പ്രൊഫ. ജോര്‍ജ് കോശി: ഒരു കാലഘട്ടത്തിന്റെ ആചാര്യകുലപതിക്ക് വിട (റ്റിറ്റി ചവണിക്കാമണ്ണില്‍)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക