കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) പുതുവത്സരാഘോഷവും പ്രവര്‍ത്തനോദ്ഘാടനവും   സംഘടിപ്പിച്ചു.

സലിം Published on 21 January, 2022
കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) പുതുവത്സരാഘോഷവും പ്രവര്‍ത്തനോദ്ഘാടനവും   സംഘടിപ്പിച്ചു.

ന്യൂജേഴ്സി : നോര്‍ത്ത്  അമേരിക്കയിലെ  ഏറ്റവും പ്രമുഖ മലയാളി സംഘടനകളിലൊന്നായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) ന്റെ ആഭിമുഖ്യത്തില്‍ പുതുവത്സരാഘോഷവും 2022 എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും  സംഘടിപ്പിച്ചു, 2022 ജനുവരി ഒന്ന് ശനിയാഴ്ച പിസ്‌കാറ്റവേ ക്ലബ്ഹൗസ് ഓഫ് ഫെയര്‍വേ ബാങ്ക്വറ്റ് ഹാളില്‍ വച്ചാണ് പരിപാടികള്‍ അരങ്ങേറിയത്, വൈകിട്ട് ആറുമണിക്ക് ആരംഭിച്ച ചടങ്ങില്‍ സെക്രട്ടറി സോഫിയ മാത്യു  എല്ലാവരെയും പരിപാടിയിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.  എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ എല്ലാ അംഗങ്ങളെയും സെക്രട്ടറി സദസിന് പരിചയപ്പെടുത്തി, ശേഷം ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ് ജോസഫ് ഇടിക്കുളയും കമ്മറ്റി അംഗങ്ങളും ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനും  ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് ഔപചാരികമായി നിലവിളക്ക് കൊളുത്തി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജെയിംസ് ജോര്‍ജ്, സെക്രട്ടറി സോഫിയ മാത്യു, ട്രഷറര്‍ ബിജു എട്ടുംഗല്‍,  വൈസ് പ്രസിഡന്റ് വിജേഷ് കാരാട്ട്, ജോയിന്റ് സെക്രട്ടറി വിജയ് കെ പുത്തന്‍വീട്ടില്‍, ജോയിന്റ് ട്രഷറര്‍ നിര്‍മല്‍ മുകുന്ദന്‍, പ്രീത വീട്ടില്‍ (കള്‍ച്ചറല്‍ അഫയേഴ്‌സ് )
,സലിം മുഹമ്മദ് (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), റോബര്‍ട്ട് ആന്റണി ( ചാരിറ്റി അഫയേഴ്‌സ്),  ഷിജോ തോമസ് (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), ബെവന്‍ റോയ് ( യൂത്ത്  അഫയേഴ്‌സ്),എക്‌സ് ഒഫീഷ്യല്‍ ജോണ്‍ ജോര്‍ജ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പീറ്റര്‍ ജോര്‍ജ് കൂടാതെ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാരായ ദീപ്തി നായര്‍, ജയന്‍ എം ജോസഫ്, നീന ഫിലിപ്പ്, അനില്‍ പുത്തന്‍ചിറ, രാജു പള്ളത്ത്, സണ്ണി കുരിശുംമൂട്ടില്‍എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

1979 ല്‍ രൂപീകൃതമായ  സംഘടന വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറിയത് കഴിഞ്ഞ കാലങ്ങളില്‍  നേതൃത്വത്തില്‍  വന്നുപോയ  വ്യക്തികളുടെയും അംഗങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടായിരുന്നുവെന്ന് പ്രസിഡന്റ് തന്റെ ആമുഖപ്രസംഗത്തില്‍ പറഞ്ഞു, ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ഫോമാ മുന്‍  ജനറല്‍ സെക്രട്ടറി ജിബി തോമസ് മോളോപറമ്പില്‍, ആര്‍.വി.പി.ബൈജു വര്‍ഗ്ഗീസ്, ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോക്ടര്‍ ജേക്കബ്  തോമസ്, ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി ജെയ്മോള്‍ ശ്രീധര്‍,ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനും ഫോമാ  ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ഥിയുമായ  ജെയിംസ് ജോര്‍ജ്, ഫോമാ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ഫോമാ മുന്‍ ട്രഷറര്‍ ഷിനു ജോസഫ്, സജി എബ്രഹാം തുടങ്ങിയവര്‍ പുതിയ എക്‌സിക്യൂട്ടീവ് കമ്മറ്റിക്ക് ആശംസകള്‍ നേര്‍ന്നു, റോയ് മാത്യു, ഷീല ശ്രീകുമാര്‍, സുജിത് ശ്രീധര്‍, മാപ്പ് മുന്‍ പ്രസിഡന്റ്  ചെറിയാന്‍ കോശി, സുനിത, അനീഷ്,എബി, റോഷന്‍ മാമ്മന്‍, ഷൈല റോഷിന്‍, രാജലക്ഷ്മി  തുടങ്ങിയവരും  ചടങ്ങില്‍ പങ്കെടുത്തു.

ദിലീപ് വര്‍ഗീസ്, ജിബി തോമസ് മോളോപറമ്പില്‍, റോയ് മാത്യു, ജെയിംസ് ജോര്‍ജ്, ജയന്‍  എം ജോസഫ്, അനില്‍ പുത്തന്‍ചിറ, അലക്‌സ് മാത്യു, അനിയന്‍ ജോര്‍ജ്, ഷിനു ജോസഫ്, ബൈജു വര്‍ഗീസ്, ഡോക്ടര്‍ ജേക്കബ് തോമസ് തുടങ്ങിയവരായിരുന്നു  പരിപാടിയുടെ സ്പോണ്‍സര്‍മാര്‍, ചടങ്ങ് വിജയമാക്കുവാന്‍ സഹായിച്ച എല്ലാവര്ക്കും ട്രഷറര്‍ ബിജു എട്ടുംഗല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ പേരില്‍ നന്ദി അറിയിച്ചു.

വാര്‍ത്ത : സലിം.

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) പുതുവത്സരാഘോഷവും പ്രവര്‍ത്തനോദ്ഘാടനവും   സംഘടിപ്പിച്ചു.കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) പുതുവത്സരാഘോഷവും പ്രവര്‍ത്തനോദ്ഘാടനവും   സംഘടിപ്പിച്ചു.കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) പുതുവത്സരാഘോഷവും പ്രവര്‍ത്തനോദ്ഘാടനവും   സംഘടിപ്പിച്ചു.കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) പുതുവത്സരാഘോഷവും പ്രവര്‍ത്തനോദ്ഘാടനവും   സംഘടിപ്പിച്ചു.കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) പുതുവത്സരാഘോഷവും പ്രവര്‍ത്തനോദ്ഘാടനവും   സംഘടിപ്പിച്ചു.കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) പുതുവത്സരാഘോഷവും പ്രവര്‍ത്തനോദ്ഘാടനവും   സംഘടിപ്പിച്ചു.കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) പുതുവത്സരാഘോഷവും പ്രവര്‍ത്തനോദ്ഘാടനവും   സംഘടിപ്പിച്ചു.കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) പുതുവത്സരാഘോഷവും പ്രവര്‍ത്തനോദ്ഘാടനവും   സംഘടിപ്പിച്ചു.കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) പുതുവത്സരാഘോഷവും പ്രവര്‍ത്തനോദ്ഘാടനവും   സംഘടിപ്പിച്ചു.കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) പുതുവത്സരാഘോഷവും പ്രവര്‍ത്തനോദ്ഘാടനവും   സംഘടിപ്പിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക