ശ്രീചിത്രാഹോമില്‍ പഠിച്ചുവളര്‍ന്ന പെണ്‍കുട്ടികള്‍ക്ക് മാംഗല്യം

Published on 21 January, 2022
ശ്രീചിത്രാഹോമില്‍ പഠിച്ചുവളര്‍ന്ന പെണ്‍കുട്ടികള്‍ക്ക് മാംഗല്യംതിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്രാഹോമില്‍ പഠിച്ചുവളര്‍ന്ന പെണ്‍കുട്ടികള്‍ക്ക് മാംഗല്യം. ശ്രീലക്ഷ്മി, അശ്വതി എല്‍.ജെ. എന്നിവരുടെ വിവാഹമാണ് നടന്നത്. പാച്ചല്ലൂര്‍ ഏറുവിളാകത്ത് മേലേ വീട്ടില്‍ കെ. ബാലചന്ദ്രന്റെ മകന്‍ ബി. വിശാല്‍ ശ്രീലക്ഷ്മിക്കും കൊല്ലം പുത്തന്‍കുളം കരിംപാലൂര്‍ കാനാതാരില്‍ മഠത്തില്‍ ജയശ്രീ-ശ്രീകുമാര്‍ ദമ്പതികളുടെ മകന്‍ എസ്. വിഷ്ണു ദത്ത്  അശ്വതിക്കും താലി ചാര്‍ത്തി.

പഴവങ്ങാടി ശ്രീചിത്രാ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിരവധിപേര്‍ പങ്കെടുത്തു. സൂപ്രണ്ട് ഇന്‍ ചാര്‍ജ് സുജ എസ്.ജെ., ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ സബീനാ ബീഗം, തിരുവനന്തപുരം കോര്‍പറേഷന്‍ വെല്‍ഫെയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സലിം എന്നിവര്‍ നേതൃത്വം നല്‍കി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക