കോവിഡ്: ആശുപത്രികളിൽ  മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു 

Published on 21 January, 2022
കോവിഡ്: ആശുപത്രികളിൽ  മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു 

ന്യൂയോർക്ക് സിറ്റി: ഒമിക്രോൺ വ്യാപനം രൂക്ഷമായതോടെ  ജീവനക്കാരുടെ കടുത്ത ക്ഷാമമാണ് ആശുപത്രികൾ നേരിടുന്നത്. കോവിഡ് മരണനിരക്കുകൂടി വർദ്ധിച്ചതുകൊണ്ട്  സിറ്റിയിലെ ആശുപത്രികളിൽ മൃതശരീരങ്ങൾ കുമിഞ്ഞുകൂടുന്നു എന്നാണ് വിവരം.
മരണപ്പെട്ടവരെ  ആശുപത്രിയിൽ സ്റ്റോറേജ് യൂണിറ്റുകളിലേക്ക് മാറ്റുന്നതിന് ജീവനക്കാർ കുറവായതാണ് പലപ്പോഴും പ്രതിസന്ധി ഉയർത്തുന്നത്.
 മൃതദേഹങ്ങൾ ശ്മാശാനത്തിലെത്തിക്കാൻ ആശുപത്രികൾ  പാടുപെടുന്നു..
 മൃതദേഹങ്ങൾ  മോർച്ചറികളിൽ നിന്ന്  തിരിച്ചറിയാനും മാറ്റാനും ജീവനക്കാരില്ലാത്തതിന്റെ പേരിൽ  മെഡിക്കൽ എക്സാമിനറുടെ ഓഫീസിനു നേരെയും  വിമർശനം ഉയർന്നു.
 കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ശരീരങ്ങൾ സൂക്ഷിക്കാൻ ശീതീകരണ സംവിധാനങ്ങൾ ആശുപത്രികളിൽ കുറഞ്ഞതോടെ സിറ്റി  മെഡിക്കൽ എക്‌സാമിനറുടെ ഓഫീസ് വലിയ റഫ്രിജറേറ്റർ ട്രക്കുകൾ വാടകയ്‌ക്കെടുത്തു.
ന്യൂയോർക്ക് സിറ്റിയിലെ  പ്രതിദിന കോവിഡ്  മരണങ്ങൾ ജനുവരി 1-ന് 65 ആയിരുന്നത് , ജനുവരി 11-ന് 128 ആയി ഉയർന്നു, 

 ഒമിക്‌റോൺ വേരിയന്റ് മൂലം  അഞ്ച് ബോറോകളിലും രോഗവ്യാപന നിരക്ക് ഇപ്പോഴും ഉയർന്ന നിലയിലാണെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ അഭിപ്രായപ്പെട്ടു.

ശ്മാശാനങ്ങൾക്ക് ആവശ്യകത വർദ്ധിച്ചതോടെ പലർക്കും യോജിച്ച ഇടം ലഭിക്കാത്ത സാഹചര്യമുണ്ട്. ന്യൂയോർക്ക് സിറ്റിയിലും പരിസരത്തും ശവസംസ്‌കാരങ്ങൾക്കായി ഏഴ് ദിവസത്തെ കാത്തിരിപ്പ് വേണ്ടിവരുന്നതായി  ഫ്യൂണറൽ ഡയറക്ടർമാർ പറഞ്ഞു.
ആറ് ബർണറുകളുള്ള  ശ്മശാനത്തിൽ ഒരു ദിവസം 18 മൃതദേഹങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഫ്യൂണറൽ ഡയറക്ടർ കൂട്ടിച്ചേർത്തു.

ഒമിക്രോൺ വേരിയന്റ് വ്യാപകമായതോടെ  പ്രതിദിന  മോർച്ചറി സെൻസസ് വീണ്ടും എടുക്കാൻ തുടങ്ങിയെന്ന് ആശുപത്രി വക്താവ് ജൂലി ബോൾസർ പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക