കൈരളി യുഎസ്എ അവാര്‍ഡ് കൈരളി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ മനു മാടപ്പാട്ടിന്

Published on 21 January, 2022
കൈരളി യുഎസ്എ അവാര്‍ഡ് കൈരളി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ മനു മാടപ്പാട്ടിന്

തിരുവനന്തപുരം: കൈരളി യുഎസ്എ അവാര്‍ഡ് കൈരളി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ മനു മാടപ്പാട്ടിനു   കൈരളി  ടവറില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി  സമ്മാനിച്ചു.

യു എസ് എ യിലെ കൈരളി പ്രേക്ഷകർ ആണ് മനു മാടപ്പാട്ടിനെ പുരസ്കാരജേതാവായി തെരഞ്ഞെടുത്തത്. കൈരളി ന്യൂസിൽ മനു മാടപ്പാട്ടിന്റെ സംഭാവനകൾ മാനിച്ചാണ് ഇത്തവണത്തെ പുരസ്‌കാരം. കഴിഞ്ഞ പത്ത് വർഷമായി നൽകി വരുന്ന അവാർഡ് ഇത്തവണ മനുവിന് നല്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കൈരളിയുടെ അമേരിക്കൻ പ്രതിനിധി ജോസ് കാടാപ്പുറം പറഞ്ഞു. 

കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് എം പി , കമ്പനി സെക്രട്ടറി കെ പി സുകുമാരന്‍ നായര്‍, ന്യൂസ് ഡയറക്ടര്‍ ഡോ. എന്‍ പി ചന്ദ്രശേഖരന്‍, സീനിയര്‍ ഫിനാന്‍സ് ഡയറക്ടര്‍ എം വെങ്കട്ടരാമന്‍, എച്ച്ആര്‍ പേ‍ഴ്സണല്‍ ജനറല്‍ മാനേജര്‍ ആരിഫ് മുഹമ്മദ്, പ്രോഗ്രാം ഡയറക്ടര്‍ ഉണ്ണി ചെറിയാന്‍, ഡയറക്ടര്‍ ഓഫ് പ്രൊഡക്ഷന്‍ എ.ജെ പീറ്റര്‍, എക്സിക്യൂട്ടീവ് എഡിറ്റര്‍ ശരത് ചന്ദ്രന്‍, ഡെപ്യൂട്ടി എഡിറ്റര്‍ മനോജ് വര്‍മ്മ, കൈരളി ടിവി യുഎസ് പ്രതിനിധി ജോസ് കാടാപ്പുറം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൈരളി യുഎസ്എ അവാര്‍ഡ് കൈരളി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ മനു മാടപ്പാട്ടിന്കൈരളി യുഎസ്എ അവാര്‍ഡ് കൈരളി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ മനു മാടപ്പാട്ടിന്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക