വിഷംകഴിച്ച വിദ്യാർഥിനി മരിച്ചു; വാർഡൻ മതംമാറ്റത്തിന് നിർബന്ധിച്ചുവെന്ന് വീഡിയോ മൊഴി

Published on 21 January, 2022
 വിഷംകഴിച്ച വിദ്യാർഥിനി മരിച്ചു; വാർഡൻ മതംമാറ്റത്തിന് നിർബന്ധിച്ചുവെന്ന് വീഡിയോ മൊഴി

 ചെന്നൈ: മതം മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സ്‌കൂള്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ നിരന്തര പീഡനം മൂലം വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. തമിഴ്നാട്ടിലെ തഞ്ചാവൂരിലുള്ള സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്തത്.  സ്‌കൂളില്‍ തുടര്‍പഠനം നടത്തണമെങ്കില്‍ മതംമാറണമെന്ന് വാര്‍ഡന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ പല രീതിയിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. പൊങ്കല്‍ അവധിക്ക് വീട്ടിലേക്ക് പോകാന്‍ വിദ്യാര്‍ഥിനിയെ സമ്മതിച്ചില്ല. അവധി ദിവസങ്ങളില്‍ സ്‌കൂളിലെ ടോയ്ലറ്റ് വൃത്തിയാക്കുക, പാചകം ചെയ്യുക, പാത്രം കഴുകുക തുടങ്ങിയ ജോലികള്‍ ചെയ്യിച്ചുവെന്നും എന്‍ഡിടിവിയുടെ  റിപ്പോര്‍ട്ടില്‍ പറയുന്നു. 


തുടര്‍ന്ന് പൂന്തോട്ടത്തില്‍ അടിക്കാന്‍വെച്ചിരുന്ന കീടനാശിനി എടുത്ത് പെണ്‍കുട്ടി കഴിക്കുകയായിരുന്നു. കുട്ടി അവശതയില്‍ ആയതോടെ സമീപത്തെ ക്ലിനിക്കല്‍ എത്തിച്ചു. മാതാപിതാക്കളെത്തിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാ്റ്റിയത്. ഇവിടെ 10 ദിവസം ഐസിയുവില്‍ കിടന്നശേഷം മരിക്കുകയായിരുന്നു. ഐസിയുവില്‍ നിന്നെടുത്ത വീഡിയ പെണ്‍കുട്ടിയുടെ മരണമൊഴിയായി രേഖപ്പെടുത്തുമെന്നും ആ വീഡിയോയുടെ ആധികാരികത പരിശോധിച്ചു വരികയാണന്നും പോലീസ് കൂട്ടിച്ചേര്ത്തു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക