സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്- എഐസി ദേശീയ സമ്മേളന പതാകാദിനവും റാലിയും ശനിയാഴ്ച

Published on 21 January, 2022
 സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്- എഐസി ദേശീയ സമ്മേളന പതാകാദിനവും റാലിയും ശനിയാഴ്ച

 

ലണ്ടന്‍: സിപി എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി പാര്‍ട്ടിയുടെ അന്താരാഷ്ട്ര വിഭാഗമായ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌സ് (എഐസി) ബ്രിട്ടനിലെയും അയര്‍ലന്‍ഡിലേയും ബ്രാഞ്ചുകളുടെ സമ്മേളനം പൂര്‍ത്തിയായി.

ഫെബ്രുവരി 5 - 6 തീയതികളില്‍ ഹീത്രൂവിലാണ് എഐസി ദേശീയ സമ്മേളനം.
ജനുവരി 22 ശനിയാഴ്ച ദേശീയ സമ്മേളന പതാകാദിനം ആയി ആചരിക്കും. മാര്‍ക്‌സിസ്റ്റ് ആചാര്യന്‍ കാള്‍ മാര്‍ക്‌സ് അന്ത്യവിശ്രമം കൊള്ളുന്ന ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയില്‍ പാര്‍ട്ടി സെക്രട്ടറി സ.ഹര്‍സെവ് ബെയ്ന്‍സ് കൈമാറുന്ന രക്തപതാക സമ്മേളനം സ്വാഗതസംഘം ചെയര്‍മാന്‍ സ. ബിനോജ് ജോണും കണ്‍വീനര്‍ സ.രാജേഷ് കൃഷ്ണയും ചേര്‍ന്ന് ഏറ്റുവാങ്ങും.


തുടര്‍ന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ റാലിയായി പതാക മാര്‍ക്ക്‌സ് മെമ്മോറിയല്‍ ലൈബ്രറിയില്‍ എത്തിക്കും. (37a Clerkenwell Green, London, EC1R 0DU) . ഇവിടെ നിന്ന് പതാക ഹീത്രൂവിലെ സമ്മേളനഗരിയില്‍ എത്തിക്കും.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക