നീതി ദേവത (ബിന്ദു ടിജി)

Published on 22 January, 2022
നീതി ദേവത (ബിന്ദു ടിജി)
ഞാൻ ഒരു സ്ത്രീ യാണ്
ജനിച്ചതിൽ പിന്നെ
ഞാൻ നിന്നെ കണ്ടിട്ടില്ല
ഭൂമിയിൽ ഉണ്ടെന്നു പറയുന്നു
കണ്ണുകെട്ടി നിൽക്കുന്നത്
നീയോ...ഞാനോ ...
Sudhir Panikkaveetil 2022-01-23 02:12:49
ഒറ്റ വായനയിൽ നീതിദേവതയാണ് നമ്മളോട് പറയുന്നത് എന്ന് എനിക്ക് തോന്നി. നീതിദേവതയെ പറ്റി കവയിത്രി പറയുകയാണ് ഭൂമിയിൽ ഉണ്ടെന്നു പറയുന്ന നീതിദേവതയെ കണ്ടിട്ടില്ലെന്നു. നീതിദേവത കണ്ണുകെട്ടി നിൽപ്പാണെന്നു നമുക്കറിയാം. അവരെ കാണാത്തതുകൊണ്ട് കണ്ണുകെട്ടിയതാരാണെന്ന സംശയം കവയിത്രിക്ക് തോന്നുന്നു. ആനുകാലിക സംഭവങ്ങൾ ഈ കവിതക്ക് പ്രസക്തി നൽകുന്നു. ആരാണ് നീതിദേവതയുടെ കണ്ണ് കെട്ടിയത് എന്നറിയുമ്പോൾ നീതി നടപ്പാക്കുമ്പോൾ നമ്മൾ അന്ധരാകുന്ന സത്യം തെളിയുന്നു. നല്ല അർത്ഥമുള്ള കവിത. ബിന്ദു ടിജിക്ക് അഭിനന്ദനം.
ബിന്ദു ടിജി 2022-01-23 06:11:26
Thanks for reading
American Mollakka 2022-01-25 13:44:38
അസ്സലാമു അലൈക്കും ബിന്ദു സാഹിബ .. നീതിദേവത എന്ന പറയുമ്പോൾ ഓള് സ്ത്രീയല്ലേ. അപ്പോൾ ഓളുടെ കണ്ണ് കെട്ടാൻ അധികാരം പുരുശനു തന്നെ. ഇങ്ങടെ കണ്ണ് കെട്ടിയതും പുരുശൻ തന്നെ. നീതിദേവൻ എന്നെഴുതാതിരുന്നത് നന്നായി. ഓന്റെ കണ്ണ് കെട്ടാൻ പറ്റില്ലല്ലോ. പുരുശനു എന്തുമാവാം. കബിത പെരുത്ത് പുടിച്ചിരിക്കുണു. പടച്ചോൻ കൃപ നൽകട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക