അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറെണ്ടെന്ന് നിര്‍ദേശം

Published on 22 January, 2022
അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍  പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറെണ്ടെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി: വിദേശത്തുനിന്നു വരുന്നവര്‍ക്ക് വിമാനത്താവളത്തില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ പ്രത്യേക സമ്പര്‍ക്കകേന്ദ്രത്തിലേക്ക് മാറേണ്ടതില്ലെന്ന് കേന്ദ്രം. അന്താരാഷ്ട്ര യാത്രക്കാരുടെ പുതുക്കിയ യാത്രാമാര്‍ഗരേഖയിലാണ് നിര്‍ദേശം.

ഒമിക്രോണ്‍ പശ്ചാത്തലത്തിലാണ് 'ഹൈ റിസ്‌ക്' രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, പുതുക്കിയ മാര്‍ഗരേഖ പ്രകാരം സ്വന്തംനിലയില്‍ സമ്പര്‍ക്കവിലക്കിലിരിക്കാന്‍ ശേഷിയുള്ളവര്‍ക്ക് അത് അനുവദിക്കും. ഏഴുദിവസം നിരീക്ഷണത്തിലിരുന്നശേഷം എട്ടാംദിവസം ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തി രോഗമുക്തി ഉറപ്പാക്കണം. ശനിയാഴ്ച മാറ്റം നിലവില്‍വരും.

കോവിഡ് പോസിറ്റീവായ യാത്രക്കാരുടെ സാംപിളുകള്‍ ജനിതകശ്രേണീകരണ പരിശോധനയ്ക്ക് വിധേയമാക്കും. നെഗറ്റീവായവര്‍ വീടുകളില്‍ ഏഴുദിവസം സമ്പര്‍ക്ക വിലക്കിലിരിക്കണമെന്നും മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക