Image

ആസിഡ് ആക്രമണം ; ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു

ജോബിന്‍സ് തോമസ് Published on 22 January, 2022
ആസിഡ് ആക്രമണം ; ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു

വയനാട് അമ്പലവയലില്‍ ആസിഡ് ആക്രമണത്തിന് ഇരയായ കണ്ണൂര്‍ സ്വദേശിനി മരിച്ചു. ഒരാഴ്ചയായി ചികില്‍സയിലിരിക്കെ ആണ് കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിജിത (32)മരിച്ചത് അന്ത്യം. ആസിഡ് അക്രമണത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. ഇരിട്ടി സ്വദേശിനിയായ ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. പിന്നീട് അമ്പലവയലില്‍ എത്തിയ ഇവര്‍ ഇവിടെ പലചരക്ക് കടയും തുടങ്ങിയിരുന്നു. മകളും ഇവര്‍ക്കൊപ്പമാണ് ഉണ്ടായിരുന്നത്. ഇതിനിടെയാണ് അമ്പലവയലിലെ കടയിലെത്തി ഭര്‍ത്താവ് ലിജിതയ്ക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിക്കുന്ന നിലയുണ്ടായത്. 

ഗുരുതരമായി പരിക്കേറ്റ ലിജിതയെയും മകളെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അക്രമശേഷം രക്ഷപ്പെട്ട പ്രതി സുനില്‍കുമാര്‍ പിന്നീട് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക