Image

ഗേള്‍സ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം ; വീഡിയോ എടുത്ത് പോലീസിന് നല്‍കി പെണ്‍കുട്ടികള്‍

ജോബിന്‍സ് തോമസ് Published on 22 January, 2022
ഗേള്‍സ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം ; വീഡിയോ എടുത്ത് പോലീസിന് നല്‍കി പെണ്‍കുട്ടികള്‍

നഗ്നതാ പ്രദര്‍ശനം നടത്തിയ ഞരമ്പ് രോഗിയെ വീഡിയോയില്‍ കുടുക്കി പെണ്‍കുട്ടികള്‍. പത്തനംതിട്ടയില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്  മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ ആളാണ് കുടുങ്ങിയത്.. ഇയാളുടെ വീഡിയോ ദൃശ്യങ്ങള്‍ സഹിതെ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ പോലീസിന് പരാതി നല്‍കി. 

ഇരുചക്രവാഹനത്തിലെത്തിയ ആളാണ് നഗ്നത പ്രദര്‍ശനം നടത്തിയത്. നാല്‍പത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്നയാള്‍ ഹെല്‍മറ്റ് മാസ്‌കും ധരിച്ചിരുന്നു. സ്ഥിരമായി ഇയാള്‍ ഹോസ്റ്റലിന് മുന്നില്‍ എത്തി ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നുെവന്നാണ് പെണ്‍കുട്ടികളുടെ പരാതി. 

ഇയാള്‍ ഹെല്‍മറ്റും മാസ്‌കും ധരിച്ചിട്ടുള്ളതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ കുറേ ദിവസമായി ഇയാള്‍ ഹോസ്റ്റലിന് മുന്നിലെത്തി ലൈംഗിക ചേഷ്ട കാണിക്കുന്നുവെന്ന് പരാതി പറഞ്ഞു. ശല്യം സഹിക്ക വയ്യാതെയാണ് പെണ്‍കുട്ടികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് കൈമാറിയത്. ഇയാളെ പിടികൂടാന്‍ പൊലീസ് ഊര്‍ജിത അന്വേഷണം തുടങ്ങി. വീഡിയോയില്‍ ഇയാളുടെ ബൈക്കിന്റെ നമ്പര്‍ വ്യക്തമല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക