ഇന്‍ഡോനേഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

Published on 22 January, 2022
ഇന്‍ഡോനേഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

ജകാര്‍ത്തഇന്‍ഡോനേഷ്യയിലെ വടക്കന്‍ സുലവേസിയില്‍ റിക്ടര്‍ സ്‌കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപോര്‍ട് ചെയ്തിട്ടില്ല.

ജകാര്‍ത സമയം ശനിയാഴ്ച രാവിലെ 9.26ന് തലോട് ജില്ലയിലെ മെലോന്‍ഗുവാന്‍ പട്ടണത്തിന് തെക്ക് കിഴക്ക് 39 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായത് എന്നാണ് വിവരം

കടലിനടിയില്‍ 12 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഉപ ജില്ലകളിലെ സന്നദ്ധ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ദുരിതാശ്വാസ ഏജെന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ദുരന്തനിവാരണ വിഭാഗം തലവന്‍ ജെഫ്‌സ് ലിന്‍ഡ അറിയിച്ചു. അതേസമയം, സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക