മുംബൈയില്‍ 20 നില കെട്ടിടത്തില്‍ തീപിടുത്തം: ഏഴ് മരണം

Published on 22 January, 2022
മുംബൈയില്‍ 20 നില കെട്ടിടത്തില്‍ തീപിടുത്തം: ഏഴ് മരണം

മുംബൈ : മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീ പടര്‍ന്നു ഏഴ് പേര്‍ മരിച്ചു. ഗാന്ധി ആശുപത്രിക്ക് സമീപമുള്ള 20 നില കെട്ടിടത്തിലാണ് തീ പിടുത്തമുണ്ടായത്.

രാവിലെ 7 മണിയോടെ കമലാ ബില്‍ഡിംഗിലാണ് തീപിടുത്തമുണ്ടായത്. പിന്നീട് കൂടുതലിടങ്ങളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.

തീ പടര്‍ന്ന് കയറിയുടന്‍ അലാം മുഴങ്ങുകയും പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയുമായിരുന്നു. തീപിടുത്തം ലെവല്‍ മൂന്ന് (തീവ്രതയേറിയത്) ആയിരുന്നെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തി.

പതിമൂന്ന് ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെയാണ് തീ അണയ്ക്കാനായത്. പരിക്കേറ്റവരില്‍ ഏഴുപേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേര്‍ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 5 പേര്‍ പിന്നീട് മരണത്തിന് കീഴടങ്ങി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക