ഗായിക ലത മങ്കേഷ്ക്കര്‍ ഐസിയുവില്‍ തുടരുന്നു

Published on 22 January, 2022
ഗായിക ലത മങ്കേഷ്ക്കര്‍ ഐസിയുവില്‍  തുടരുന്നു

ഗായിക ലതാ മങ്കേഷ്കറിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസിയുവില്‍ തന്നെ തുടരുകയാണ്.

എന്നാല്‍ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതിയുള്ളതായി ബ്രീച്ച്‌ കാന്‍ഡി ഹോസ്പിറ്റലിലെ ഡോ. പ്രതീത് സമദാനി ശനിയാഴ്ച അറിയിച്ചു. ജനുവരി 11 നാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബൈ ബ്രീച്ച്‌ ക്യാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

92 വയസ്സാണ് ലതാ മങ്കേഷ്കറിന്. പ്രായം കണക്കിലെടുത്ത് മുന്‍കരുതല്‍ എന്ന നിലയിലാണ് ലതാ മങ്കേഷ്കറിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലത മങ്കേഷ്ക്കറിന്റെ ആരോഗ്യത്തെ കുറിച്ച്‌ പുറത്ത് വരുന്ന വ്യാജ വാര്‍ത്തകള്‍ പ്രോത്സാഹിപ്പിക്കരുത്തെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക