'ഹൃദയം' ഒരുപാട് ഇഷ്ടമായി, ഇനിയും സംസാരിച്ചാല്‍ താന്‍ ഇമോഷണലാവുമെന്ന് സുചിത്ര

Published on 22 January, 2022
'ഹൃദയം' ഒരുപാട് ഇഷ്ടമായി, ഇനിയും സംസാരിച്ചാല്‍ താന്‍ ഇമോഷണലാവുമെന്ന്  സുചിത്ര

 പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ കാമ്പസ് സിനിമയായ ഹൃദയം കഴിഞ്ഞ ദിവസമായിരുന്നു തിയേറ്ററുകളിലെത്തിയത്.

മികച്ച പ്രകടനമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വിനീതിന്റെ സംവിധാനത്തേക്കാളുപരി പ്രണവിന്റെ പ്രകടനമാണ് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നത്. ഒരു നടന്‍ എന്ന നിലയില്‍ പ്രണവ് ഏറെ മുന്നോട്ടുപോയി എന്നാണ് സിനിമ കണ്ട എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്.

ഇപ്പോഴിതാ പ്രണവിന്റെ സിനിമയെ കുറിച്ചുള്ള അഭിപ്രായം പങ്കുവെക്കുകയാണ് അമ്മ സുചിത്ര മോഹന്‍ലാല്‍. മാധ്യമങ്ങളോടായിരുന്നു സുചിത്രയുടെ പ്രതികരണം

ഏറെ സന്തോഷവതിയാണെന്നും ഒന്നും തന്നെ പറയാന്‍ പറ്റാത്ത അവസ്ഥയാണെന്നുമാണ് സിനിമ കണ്ടിറങ്ങിയ ശേഷം സുചിത്ര പറഞ്ഞത്. സിനിമ ഒരുപാട് ഇഷ്ടമായെന്നും ഒരു നടന്‍ എന്ന നിലയില്‍ പ്രണവ് ഒരുപാട് ഇംപ്രൂവ് ചെയ്തിട്ടുണ്ടെന്നും സുചിത്ര പറയുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക