Image

മെക്‌സിക്കന്‍ റിസോര്‍ട്ടില്‍ വെടിവയ്പ്: രണ്ടു കനേഡിയന്‍ മലയാളികൾ  മരിച്ചു

Published on 22 January, 2022
മെക്‌സിക്കന്‍ റിസോര്‍ട്ടില്‍ വെടിവയ്പ്: രണ്ടു കനേഡിയന്‍ മലയാളികൾ  മരിച്ചു

മെക്‌സിക്കോയിലെ വിനോദ സഞ്ചാര കേന്ദ്രമായ പ്ലെ ഡെല്‍ കാര്‍മനില്‍ (PLAYA DEL CARMEN) റിസോര്‍ട്ടിലുണ്ടായ വെടിവയ്പില്‍ രണ്ടു കനേഡിയന്‍ മലയാളികൾ  മരിച്ചു. അവരുടെ കുട്ടിക്ക്  പരുക്കേറ്റു.

ഹോട്ടല്‍ എക്‌സ്‌കാരറ്റ് മെകിസിക്കൊ എന്ന റിസോര്‍ട്ടിലെ അതിഥികള്‍ തമ്മിലുള്ള തര്‍ക്കമാണു വെടിവയ്പിലേക്കു നയിച്ചതെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്തിനെച്ചൊല്ലി ആയിരുന്നു തര്‍ക്കമെന്നു വ്യക്തമല്ല. കാന്‍ കുനില്‍ നിന്ന് 70 കിലൊമീറ്റര്‍ അകലെയാണ് ഈ നഗരം.

മിസ്സിസാഗാ സെന്റ് മാത്യു മാർത്തോമ്മാ ചർച്ചിലെ അംഗങ്ങളാണ് മരിച്ചതെന്നാണ് വിവരം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക