തൃശൂര്‍ സി.പി.എം എം. എം. വര്‍ഗീസ തുടരും; തരംതാഴത്തപ്പെട്ട ശശിധരന്‍ 17 വര്‍ഷത്തിനു ശേഷം നേതൃനിരയിലേക്ക്

Published on 22 January, 2022
 തൃശൂര്‍ സി.പി.എം എം. എം. വര്‍ഗീസ തുടരും; തരംതാഴത്തപ്പെട്ട ശശിധരന്‍ 17 വര്‍ഷത്തിനു ശേഷം നേതൃനിരയിലേക്ക്

 


തൃശൂര്‍: തരംതാഴ്ത്തിയ മുന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ ഉള്‍പ്പെടുത്തി സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി. വിഭാഗിയതയുടെ പേരില്‍ പാര്‍ട്ടി നടപടി നേരിടേണ്ടി വന്നയാളാണ് ടി. ശശിധരന്‍. 17 വര്‍ഷത്തിന് ശേഷമാണ് ഇദ്ദേഹം പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് വന്നത്.

മുന്‍ എംഎല്‍എ ബാബു എം. പാലിശേരിയെ ഒഴിവാക്കുകയും ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട എം. ബാലാജിയെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എം. എം. വര്‍ഗീസ് ജില്ലാ സെക്രട്ടറിയായി തുടരും

 44 അംഗ ജില്ലാ കമ്മിറ്റിയില്‍ 12 പേര്‍ പുതുമുഖങ്ങളാണ്. സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനം ഇന്ന് അവസാനിച്ചു.

സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക് തന്നെ വീണ്ടും ഉള്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി ടി. ശശിധരന്‍ രംഗത്തെത്തി. പാര്‍ട്ടി തന്നെ വിശ്വസിച്ചതില്‍ സന്തോഷമുണ്ടെന്ന് ശശിധരന്‍ പറഞ്ഞു.ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ശശിധരന്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് വരുന്നത്. വിഭാഗിയതയെ തുടര്‍ന്നായിരുന്നു സിപിഎം ശശിധരനെതിരെ നടപടിയെടുത്തത്.

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ശശിധരനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശശിധരന്‍ വീണ്ടും ജില്ലാ കമ്മിറ്റിയിലേക്ക് മടങ്ങിയെത്തുന്നത്.
.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക