ശബ്ദം തന്റേതല്ലെന്ന് ദിലീപ് പറഞ്ഞിട്ടില്ല; ശബ്ദ സാംപിള്‍ കെമാറാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്: ബാലചന്ദ്രകുമാര്‍

Published on 22 January, 2022
 ശബ്ദം തന്റേതല്ലെന്ന് ദിലീപ് പറഞ്ഞിട്ടില്ല; ശബ്ദ സാംപിള്‍ കെമാറാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്: ബാലചന്ദ്രകുമാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ഹൈക്കോടതി നിരീക്ഷണം സമാധാനം നല്‍കുന്നുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. കോടതിയെ പോലും അസ്വസ്ഥമാക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷന്‍ ഇന്ന് ഹാജരാക്കിയതെന്നും തെളിവുകളില്‍ എന്തെങ്കിലും ഇല്ലാതെ കോടതി അങ്ങിനെ പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 ദിലീപ് സംസാരിച്ചുവെന്ന് പറയുന്ന ഓഡിയോ അദ്ദേഹം ഇതുവരെ നിഷേധിച്ചിട്ടില്ല. ഇന്ന് കോടതിയിലും അദ്ദേഹം അക്കാര്യം നിഷേധിച്ചില്ല. അത് സംഭവത്തിന്റെ വിശ്വാസ്യത കാണിക്കുന്നു. ശബ്ദ സാംപിള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക