Image

വനിതാവേദി കുവൈറ്റ് സ്ഥാപക അംഗങ്ങള്‍ക്ക് യാത്രയയപ്പു നല്‍കി

Published on 22 January, 2022
 വനിതാവേദി കുവൈറ്റ് സ്ഥാപക അംഗങ്ങള്‍ക്ക് യാത്രയയപ്പു നല്‍കി

 

കുവൈറ്റ് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വനിതാവേദി കുവൈറ്റ് സ്ഥാപക അംഗവും സജീവ പ്രവര്‍ത്തകയുമായ വത്സ സാമിനും വനിതാവേദി കുവൈറ്റ് മുന്‍ഉപദേശക സമിതി അംഗമായ സാം പൈനുംമൂടിനും വനിതാവേദി കുവൈറ്റ് യാത്രയയപ്പു നല്‍കി.

കേന്ദ്ര കമ്മിറ്റി അംഗം രമ അജിത് കുമാര്‍ സാം പൈനും മൂടിനെ കുറിച്ചും കേന്ദ്ര കമ്മിറ്റി അംഗം ഷിനി റോബര്‍ട്ട് വത്സ സാമിനെ പറ്റിയുമുള്ള കുറിപ്പുകള്‍ അവതരിപ്പിച്ചു.

കലാകുവൈറ്റ് ട്രഷറര്‍ പി. ബി സുരേഷ്, ഉപദേശക സമിതി അംഗങ്ങളായ സജി തോമസ് മാത്യു, ടി. വി. ഹിക്മത്, ആര്‍. നാഗനാഥന്‍, വനിതാവേദി കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, അബാസിയ യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

വനിതാവേദി കുവൈറ്റ് പ്രസിഡന്റ് സജിത സ്‌കറിയ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ആശ ബാലകൃഷ്ണന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അമീന അജ്‌നാസ് നന്ദിയും പറഞ്ഞു. വനിതാവേദി കുവൈറ്റിന്റെ സ്‌നേഹോപഹാരം സജിത സ്‌കറിയ സമ്മാനിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക