റിപബ്ലിക് ദിനാഘോഷം: 'മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

Published on 22 January, 2022
റിപബ്ലിക് ദിനാഘോഷം:  'മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം
72 മത് റിപബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ മത്സരങ്ങളുടെ ഭാഗമായി 'മൊബൈൽ ഫോട്ടോഗ്രാഫി മത്സരം' നടത്തുന്നു. മത്സര നിബന്ധനകൾ താഴെ ചേർക്കുന്നു.
▪️ 'ജാലകങ്ങൾക്കപ്പുറം' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം.
▪️ നിങ്ങളുടെ ജാലകങ്ങൾക്കപ്പുറത്തെ കാഴ്ചകൾ പകർത്തൂ, ഈ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തൂ..
▪️ തുടർന്ന് ഏറ്റവും കൂടുതൽ ലൈക്കുകൾ കരസ്ഥമാക്കുന്ന ഫോട്ടോകൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.
▪️ ജനുവരി 26, രാവിലെ 11 മണി വരേക്കുമുള്ള എൻട്രികൾ മാത്രമേ പരിഗണിക്കൂ.
▪️വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
ഇത്തവണത്തെ റിപബ്ലിക് ദിനാഘോഷം ജില്ലാ ഭരണകൂടത്തിനൊപ്പമാകട്ടെ.
മത്സരങ്ങളിൽ പങ്കാളികളാകൂ.
സമ്മാനങ്ങൾ കരസ്ഥമാക്കൂ..
ഫോൺ: +919847764000.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക