ഹോളിവുഡ് താരം ഷ്വാസ്നെഗറിന്റെ കാര്‍ അപകടത്തില്‍പെട്ടു, പരിക്കില്ല

Published on 23 January, 2022
ഹോളിവുഡ് താരം ഷ്വാസ്നെഗറിന്റെ കാര്‍ അപകടത്തില്‍പെട്ടു, പരിക്കില്ല

ലോസ് ആഞ്ജലസ്: ഹോളിവുഡ് താരവും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായ അര്‍നോള്‍ഡ് ഷ്വാസ്നെഗറിന്റെ കാര്‍ അപകടത്തില്‍പെട്ടു. അര്‍നോള്‍ഡ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ബ്രെന്റ് വുഡിലെ വീടിന് സമീപത്ത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അര്‍നോള്‍ഡിന്റെ കാറടക്കം നാലു കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ വനിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്ത് ജെയ്ക് സ്റ്റെയിന്‍ഫെല്‍ഡും ഷ്വാസ് നെഗറിനൊപ്പം ഉണ്ടായിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക