Image

ക്ലബ്ബ് ഹൗസ് ചര്‍ച്ചയിലെ മുസ്ലിം സ്ത്രീകള്‍ക്കെതിരായ പരാമര്‍ശം ;  പ്രതികളിലൊരാള്‍ മലയാളി പെണ്‍കുട്ടി

ജോബിന്‍സ് തോമസ് Published on 23 January, 2022
ക്ലബ്ബ് ഹൗസ് ചര്‍ച്ചയിലെ മുസ്ലിം സ്ത്രീകള്‍ക്കെതിരായ പരാമര്‍ശം ;  പ്രതികളിലൊരാള്‍ മലയാളി പെണ്‍കുട്ടി

ക്ലബ്ബ് ഹൗസ് ആപ്പിലൂടെ മുസ്‌ളിം സ്ത്രീകള്‍ക്കെതിരായി വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസില്‍ പ്രതികളിലൊരാള്‍ മലയാളിയാണെന്ന് സൂചന. ദില്ലി പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കേസില്‍ ആറ് പ്രതികളാണ് ഇപ്പോഴുള്ളത്. ഇതില്‍ ഒരാള്‍ കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയാണെന്നാണ് വിവരം.

ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദില്ലി പോലീസ് നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റേതാണ് നിര്‍ദ്ദേശം. ലക്‌നൗ സ്വദേശിനായ പെണ്‍കുട്ടിയെ ഇതിനകം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട. ക്ലബ്ബ് ഹൗസ് ചര്‍ച്ചയിയില്‍ മുസ്ലീം സ്ത്രീകള്‍ക്കെതിരെ വളരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

ക്ലബ്ബ് ഹൗസ് ചര്‍ച്ചയ്ക്കിടെ മുസ്ലീം സ്ത്രീകളെ ലൈംഗീകമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ ഹരിയാന സ്വദേശികളായ മൂന്ന് യുവാക്കളെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക