Image

കോവിഡ് ബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവധി നല്‍കുന്നില്ലെന്ന് പരാതി 

ജോബിന്‍സ് തോമസ് Published on 23 January, 2022
കോവിഡ് ബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവധി നല്‍കുന്നില്ലെന്ന് പരാതി 

കോവിഡ് രോഗ ബാധിതരായാലും തങ്ങള്‍ക്ക് അവധി നല്‍കുന്നില്ലെന്ന പരാതിയുമായി ഒരു കൂട്ടം ആരോഗ്യ പ്രവര്‍ത്തകര്‍. ശ്രീ ചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കോവിഡ് പകര്‍ന്നത് ആശുപത്രിയില്‍ നിന്നാണെന്ന് തെളിയിച്ചാല്‍ അവധി തരാമെന്നാണ് അധികൃതരുടെ നിലപാടെന്ന് ഇവര്‍ ആരോപിക്കുന്നു.

ഇതിനിടെ കോവിഡ് രോഗികളുമായി അടുത്ത സമ്പര്‍ക്കത്തില്‍ വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നല്‍കി വന്നിരുന്ന അവധി റദ്ദാക്കി. ഇവര്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കണക്കിലെടുത്ത് നേരത്തെ ഇവര്‍ക്കും ശമ്പളത്തോട് കൂടിയ അവധി നല്‍കിയിരുന്നു.

ശമ്പളത്തോടുകൂടിയ ഈ അവധിയാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. ഇനി മുതല്‍ ഇവര്‍ ജോലിക്ക് ഹാജരാവുകയോ അവധിയെടുക്കുന്നുണ്ടെങ്കില്‍ തങ്ങള്‍ക്ക് പൊതുവായി അനുവദിക്കപ്പെട്ടിട്ടുള്ള ക്വാഷല്‍ ലീവില്‍ നിന്നും ഈ ദിവസങ്ങള്‍ കുറയ്ക്കുകയോ ചെയ്യണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക