Image

കൊടും കുറ്റവാളിയുടെ അഴിഞ്ഞാട്ടം ; മൂന്ന് വീടുകളും വാഹനവും കത്തിച്ചു ക്ഷേത്രവും തകര്‍ത്തു

ജോബിന്‍സ് തോമസ് Published on 23 January, 2022
കൊടും കുറ്റവാളിയുടെ അഴിഞ്ഞാട്ടം ; മൂന്ന് വീടുകളും വാഹനവും കത്തിച്ചു ക്ഷേത്രവും തകര്‍ത്തു

മൂന്നു വീടുകളും വാഹനും കത്തിക്കുകയും ക്ഷേത്രം
 തകര്‍ക്കുകയും ചെയ്ത് കൊടുംകുറ്റവാളി. മധ്യപ്രദേശിലാണ് സംഭവം. നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ബണ്ടി ഉപാധ്യായ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒരേ ദിവസം തന്നെ രണ്ട് മുസ്ലീം കുടുംബത്തിന്റെ വീടുകളും ഒരു ഹിന്ദു കുടുംബത്തിന്റെ വീടും കത്തിച്ച ഇയാള്‍ ഒരു ക്ഷേത്രവും തകര്‍ത്തുവെന്നാണ് കേസ്.

ഈ മാസമാദ്യം മദ്യലഹരിയില്‍ ബണ്ടി ഉപാധ്യായ നാട്ടുകാരനായ ഷൗക്കത്ത് അലി എന്നയാളെ ആക്രമിച്ചിരുന്നു. ഈ കേസില്‍  ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിരുന്നു.  ജാമ്യത്തിലിറങ്ങിയാണ് വീണ്ടും പരാക്രമം കാണിച്ചത്. ഷൗക്കത്തിന്റെ ഓട്ടോറിക്ഷാ കത്തിച്ച ഇയാള്‍ സഹോദരിയെ മര്‍ദ്ദിക്കുകയും ചെയ്തു. 

ബണ്ടി ഉപാധ്യായ എന്ന പ്രതി 28 കേസുകളില്‍ പ്രതിയാണെന്ന് കൊത്വാലി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബല്‍ജീത് സിംഗ് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഇയാള്‍ക്കെതിരെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക