Image

കോടതിയില്‍ നടന്നത് കണ്ടതല്ലേ ? ഒന്നുമില്ലാതയല്ല ദിലീപിനെതിരെ കേസെടുത്തതെന്ന് എഡിജിപി ശ്രീജിത്ത്

ജോബിന്‍സ് തോമസ് Published on 23 January, 2022
കോടതിയില്‍ നടന്നത് കണ്ടതല്ലേ ? ഒന്നുമില്ലാതയല്ല ദിലീപിനെതിരെ കേസെടുത്തതെന്ന് എഡിജിപി ശ്രീജിത്ത്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ക്രൈം ബാഞ്ചിന്റെ പക്കല്‍ കൃത്യമായ തെളിവുകളുണ്ടെന്ന സൂചന നല്‍കി എഡിജിപി ശ്രീജിത്ത്. കൈയ്യില്‍ ഒന്നുമില്ലാതെയല്ല അന്വേഷണം നടക്കുന്നതെന്നും ഇന്നലെ കോടതിയില്‍ നടന്നതൊക്കെ കണ്ടതല്ലെയെന്നും അദ്ദേഹം ചോദിച്ചു. 

ക്രൈം ബ്രാഞ്ചിന്റെ കൈവശം കേസുമായി ബന്ധപ്പെട്ട് എന്തൊക്കെയുണ്ടെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദഹം പറഞ്ഞു. ദിലീപ് സഹകരിച്ചാല്‍ ഗുണമാകുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യുമെന്നും എഡിജിപി പറഞ്ഞു. 

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ പറഞ്ഞിരിക്കുന്ന വിഐപി ശരത്താണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും എഡിജിപി ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷമുള്ള വിവരങ്ങള്‍ 27 ന് കോടതിയില്‍ നല്‍കണം. അത് വരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍.സുരാജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക