Image

കേരളത്തില്‍ കോവിഡ് പ്രതിരോധം നടത്തുന്നത് ഡോളോയാണ് ; സര്‍ക്കാരിനെ പരിഹസിച്ച് ചെന്നിത്തല

ജോബിന്‍സ് തോമസ് Published on 23 January, 2022
കേരളത്തില്‍ കോവിഡ് പ്രതിരോധം നടത്തുന്നത് ഡോളോയാണ് ; സര്‍ക്കാരിനെ പരിഹസിച്ച് ചെന്നിത്തല

സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ വീഴ്ചകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല. സിപിഐഎം പാര്‍ട്ടി സമ്മേളനങ്ങളാണ് കോവിഡ് വ്യാപനത്തിന്റെ മുഖ്യ കാരണം. സ്‌കൂളുകളും കോളജുകളും സമയ ബന്ധിതമായി അടയ്ക്കാത്തത് വലിയ വീഴ്ച പറ്റി. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോള്‍ ഒരു മന്ത്രിക്കും ചുമതല കൊടുത്തിട്ടില്ല. സര്‍ക്കാര്‍ പ്രവര്‍ത്തനം സ്തംഭിച്ചു. മരണനിരക്ക് കൂടുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ ഒരു മുന്നൊരുക്കവും നടത്തിയില്ല. സര്‍ക്കാരിന് 7 വീഴ്ചകള്‍ പറ്റി. കൊവിഡ് മറവിലെ തീവെട്ടിക്കൊള്ള ഇനിയും പുറത്തുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ ധനവകുപ്പ് ഒരു രൂപ പോലും കൊടുത്തില്ല. എല്ലാത്തിനും അമേരിക്കയിലേക്ക് നോക്കി ഇരിക്കേണ്ട അവസ്ഥ ശരിയല്ല. കിറ്റ് കൊടുക്കേണ്ട സമയമാണ്. ജനങ്ങള്‍ക്ക് കിറ്റ് നല്‍കണം. എല്ലാവര്‍ക്കും കിറ്റ് നല്‍കണം. നിലവിലെ അവസ്ഥയ്ക്ക് ലോക്ക്ഡൗണ്‍ പരിഹാരമല്ല. ആരോഗ്യ മന്ത്രി മാത്രം വിചാരിച്ചാല്‍ നിയന്ത്രിക്കാന്‍ കഴിയില്ല.

അവര്‍ക്ക് പരിചയക്കുറവുണ്ട്. മമ്മൂട്ടിക്ക് വന്നത് കൊണ്ട് മറ്റുള്ളവര്‍ക്ക് കൊവിഡ് വരാതിരിക്കില്ലല്ലോ. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാതിരിക്കുന്നവര്‍ക്കും കൊവിഡ് വരുന്നത് വ്യാപനം രൂക്ഷമായത് കൊണ്ടാണ്. കൊവിഡ് പ്രതിരോധം ഡോളോയിലാണ്, ഡോളോക്ക് നന്ദി എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക