Image

നാഗര്‍കോവിലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ അലമാരയില്‍ നിന്നും കണ്ടെത്തി

Published on 23 January, 2022
നാഗര്‍കോവിലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ അലമാരയില്‍ നിന്നും കണ്ടെത്തി

നാഗര്‍കോവിലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ അലമാരയില്‍ നിന്നും കണ്ടെത്തി.

കുടിയപട്ടണം സ്വദേശികളായ ജോണ്‍ റിച്ചാര്‍ഡ്- സഹായസില്‍ജ ദമ്ബതികളുടെ മകന്‍ ജോഗന്‍ റിഷിയാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു നാലുവയസ്സുകാരനായ കുട്ടിയെ കാണാതായത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്നതിനിടെയായിരുന്നു തിരോധാനം. ആദ്യം ബന്ധുവീടുകളില്‍ ഉണ്ടെന്നായിരുന്നു ധരിച്ചിരുന്നത്.

എന്നാല്‍ ഏറെ വൈകിയും കുട്ടിയെ കാണാതെവന്നതോടെ ബന്ധുവീടുകളില്‍ അന്വേഷിച്ചപ്പോഴാണ് അവിടെയെത്തിയില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് സഹായസില്‍ജ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പരാതിയില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഇതിനിടെയാണ് അയല്‍വാസിയായ ഫാത്തിമയുടെ പെരുമാറ്റത്തില്‍ പ്രദേശവാസികളില്‍ ചിലര്‍ക്ക് സംശയം ഉണ്ടായത്. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചെത്തി വീട് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് അലമാരയ്‌ക്കുള്ളില്‍ കുട്ടിയുടെ മൃതദേഹം കണ്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക