Image

അരലക്ഷം മുടക്കി ആന്റിബോഡി ഇന്‍ജെക്‌ട് ചെയ്തിട്ടും ഭാര്യ വീണ്ടും കോവിഡ് പോസിറ്റീവ്; എന്‍ കെ പ്രേമചന്ദ്രന്‍ എംപി

Published on 23 January, 2022
അരലക്ഷം മുടക്കി ആന്റിബോഡി ഇന്‍ജെക്‌ട് ചെയ്തിട്ടും ഭാര്യ വീണ്ടും  കോവിഡ് പോസിറ്റീവ്;  എന്‍ കെ പ്രേമചന്ദ്രന്‍ എംപി
തിരുവനന്തപുരം: കൊല്ലത്തുനിന്നുള്ള ലോക്സഭാംഗമായ എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കും ഭാര്യക്കും മകനും രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ചു.
 
ഭാര്യ ഡോ. ഗീത, മകന്‍ കാര്‍തിക് എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ക്കും രണ്ടാം തവണയാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.
 
കഴിഞ്ഞ ദിവസം മകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആര്‍ടിപിസിആര്‍ പരിശോധന നടത്തിയപ്പോഴാണ് ഭാര്യയും പോസിറ്റീവാണെന്ന് അറിഞ്ഞത്. എല്ലാവരും വീട്ടില്‍ ചികിത്സയിലാണ്.

ഭാര്യക്ക് വീണ്ടും കോവിഡ് ബാധിച്ചത് രസകരമാണെന്ന് എംപി പറഞ്ഞു. ഒരു മാസം മുന്‍പാണു ഭാര്യ നെഗറ്റീവായത്. പിന്നാലെ ആന്റിബോഡി കുത്തിവയ്പ് എടുത്തിരുന്നു. എന്നിട്ടും കൃത്യം ഒരുമാസം കഴിഞ്ഞപ്പോള്‍ വീണ്ടും വൈറസ് ബാധിച്ചു. അതിനാല്‍ വൈറസിന്റെ രീതി തിരിച്ചറിയാനാകുമോ എന്നാണ് എം പി ചോദിക്കുന്നത്.

രണ്ട് ഡോസ് വാക്സീന്‍ ഭാര്യ അടക്കം എല്ലാവരുമെടുത്തു. ആദ്യം കോവിഡ് വന്നശേഷം 56,000 രൂപ കൊടുത്ത് ആന്റിബോഡി ഇന്‍ജെക്‌ട് ചെയ്തു. എന്നിട്ടും ഭാര്യക്ക് ഒരുമാസത്തിനു ശേഷം കോവിഡ് വന്നു. അതിനാല്‍ ശാസ്ത്ര പരീക്ഷണങ്ങളെല്ലാം കേവലം നിഗമനങ്ങള്‍ മാത്രമാണെന്നും എംപി പറയുന്നു.

ചുമയും ജലദോഷവും തൊണ്ട വേദനയും ഉണ്ടായതിനെ തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്തിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക