Image

'കൂറ് മാറില്ല,സത്യം'; സ്ഥാനാർത്ഥികളെ കൊണ്ട് ആരാധനാലയങ്ങളില്‍ പ്രതിജ്ഞയെടുപ്പിച്ച്‌ കോണ്‍ഗ്രസ്

Published on 23 January, 2022
'കൂറ് മാറില്ല,സത്യം'; സ്ഥാനാർത്ഥികളെ കൊണ്ട്    ആരാധനാലയങ്ങളില്‍ പ്രതിജ്ഞയെടുപ്പിച്ച്‌ കോണ്‍ഗ്രസ്

പനാജി: ഗോവ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്ഥാനാര്‍ത്ഥികളെ ആരാധനാലയങ്ങളില്‍ എത്തിച്ച്‌ കൂറുമാറില്ലന്ന് പ്രതിജ്ഞയെടുപ്പിച്ച്‌ കോണ്‍ഗ്രസ്.

എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും സംസ്ഥാനത്തെ ജനങ്ങളോടും പാര്‍ട്ടിയോടും കൂറ് പുലര്‍ത്തണമെന്നാണ് സത്യ പ്രതിജ്ഞ എടുപ്പിച്ചിരിക്കുന്നത്.

മഹാലക്ഷ്മി ക്ഷേത്രം, ബാംബോലിം ക്രോസ്, ഹംസ ഷാ ദര്‍ഗ എന്നീ ആരാധനാലയങ്ങളിലാണ് സത്യപ്രതിജ്ഞ നടന്നത്. 2017-ലെ ഗോവ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി വിജയിച്ച 17 എംഎല്‍എമാരില്‍ 15 പേരും മറ്റ് പാര്‍ട്ടികളിലേക്ക് കൂറുമാറിയിരുന്നു. ഗോവയിലെ 40 എംഎല്‍എമാരില്‍ 26 പേരും മുന്‍ തിരഞ്ഞെടുപ്പില്‍ ആരുടെ സ്ഥാനാര്‍ത്ഥിയായി ആണോ മത്സരിച്ചത് ഇപ്പോള്‍ ആ പാര്‍ട്ടിയുടെ ഭാഗമല്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം.

കൂറുമാറ്റത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ബിജെപിയാണ്. മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള 17 എംഎല്‍എമാര്‍ ബിജെപിയുടെ ഭാഗമായി. ഇതില്‍ മൂന്ന് പേര് മാത്രമാണ് കൂറുമാറ്റത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. ബാക്കിയുള്ളവര്‍ എംഎല്‍എമാരായി തുടരുകയായിരുന്നു.

ഫെബ്രുവരി 14 നാണ് ഗോവയില്‍ വോട്ടെടുപ്പ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക