Image

മസ്‌കറ്റിലും കോവിഡ് കുതിക്കുന്നു; മൂന്നു ദിവസത്തിനിടെ ഒമാനില്‍ 4166 പേര്‍ക്ക് രോഗം

Published on 23 January, 2022
മസ്‌കറ്റിലും കോവിഡ് കുതിക്കുന്നു; മൂന്നു ദിവസത്തിനിടെ ഒമാനില്‍ 4166 പേര്‍ക്ക് രോഗം

മസ്‌കറ്റ്: മൂന്നു ദിവസത്തിനിടെ ഒമാനില്‍ 4166 പേര്‍ക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 2031 പേര്‍ രോഗമുക്തി നേടി. മൂന്നു രോഗികള്‍ കൂടി മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 322,438 ആയി ഉയര്‍ന്നു. 305,675 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 4128 രോഗികള്‍ ഇതുവരെ മരണപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 48 കോവിഡ് രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 168 രോഗികളാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഇവരില്‍ 18 രോഗികള്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക