Image

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു

Published on 23 January, 2022
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ഹൈദരാബാദിലുള്ള അദ്ദേഹം ഒരാഴ്ച അവിടെ ഐസലേഷനില്‍ കഴിയുമെന്ന് അറിയിച്ചു. ഉപരാഷ്ട്രപതിയുടെ ഓഫിസാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. 

കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും ഐസലേഷനില്‍ പ്രവേശിക്കണമെന്നും കോവിഡ് പരിശോധന നടത്തണമന്നും അദ്ദേഹം അറിയിച്ചതായും ഉപരാഷ്ട്രപതിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക