Image

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കിയ 'മേജര്‍' ഫെബ്രുവരി 11ന് തീയറ്ററില്‍ പ്രദര്‍ശനത്തിന്

Published on 23 January, 2022
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കിയ 'മേജര്‍' ഫെബ്രുവരി 11ന് തീയറ്ററില്‍ പ്രദര്‍ശനത്തിന്

2008ലെ മുംബൈ ആക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് മേജര്‍.

നായകന്‍ അദിവി ശേഷിന്റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ശശി കിരണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സായി മഞ്ജരേക്കര്‍, ശോഭിത ധൂലിപാല, പ്രകാശ് രാജ്, രേവതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മേജര്‍ സന്ദീപിന്റെ ത്യാഗങ്ങള്‍ മാത്രമല്ല, സന്ദീപ് ഉണ്ണികൃഷ്ണന്റെ വിവിധ ഘട്ടങ്ങളും ഇത് കാണിക്കുന്നു. സായി മഞ്ജരേക്കറാണ് ചിത്രത്തിലെ നായിക. ശ്രീചരണ്‍ പകല ഈണം നല്‍കിയതും സിദ് ശ്രീറാം ഈണം നല്‍കിയതുമായ പൊന്‍ മലരേ എന്ന ചിത്രത്തിലെ ആദ്യ ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക