Image

പോക്‌സോ കേസില്‍ പിതാവ് അറസ്റ്റിലായ മനോവിഷമത്തില്‍ മകന്‍ ജീവനൊടുക്കി

Published on 24 January, 2022
പോക്‌സോ കേസില്‍ പിതാവ് അറസ്റ്റിലായ മനോവിഷമത്തില്‍ മകന്‍ ജീവനൊടുക്കി

പാമ്ബാടി: കോട്ടയത്ത് പോക്‌സോ കേസില്‍ പിതാവ് അറസ്റ്റിലായതിന്റെ മനോവിഷമത്തില്‍ മകന്‍ ജീവനൊടുക്കി. വെള്ളൂര്‍ കാരയ്ക്കാമറ്റംപറമ്ബില്‍ അഖില്‍ ഓമനക്കുട്ടനെയാണ് (25) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാവിലെയാണ് സംഭവം. കഴിഞ്ഞ ദിവസം അഖിലിന്റെ പിതാവ് ഓമനക്കുട്ടനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതിറിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്നു കണ്ടെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക